പാലക്കാട് : സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരു മരണം കൂടെ റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് ചെങ്ങരംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് മരിച്ചത്.
73 വയസുള്ള ഇവര്‍ക്ക് പ്രമേഹം ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നു. മെയ് 25 നാണ് ചെന്നൈയില്‍ നിന്നും ഇവര്‍ നാട്ടിലെത്തിയത്.
തുടര്‍ന്ന് മീനാക്ഷിപുരത്തെ സഹോദരന്റെ വീട്ടില്‍ ഹോം ക്വാറന്റൈനിലായിരുന്നു കടുത്ത പനിയെ തുടര്‍ന്ന് മെയ് 27 ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മൃതദേഹം ഇന്ന് സംസ്കരിക്കും.