പ്രശസ്ത ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തു, സുശാന്തിന്റെ മുൻ പേർസണൽ മാനേജർ ആത്മഹത്യ ചെയ്ത ദിവസങ്ങൾക്കുള്ളിലാണ് താരത്തിന്റെയും ആത്മഹത്യ. Bollywood Actor Sushanth Sing Hanged.

മുംബൈ : പ്രശസ്ത ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് മരിച്ച നിലയില്‍. 34 വയസായിരുന്നു.

മുംബൈയിലെ വസതിയിലാണ് സുശാന്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. സുഹൃത്തുക്കളാണ് സുശാന്തിനെ മുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ആറു മാസമായി സുശാന്ത് വിഷാദരോഗത്തിന് അടിമയായിരുന്നെന്ന് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സുശാന്തിന്റെ മുന്‍ മനേജര്‍ ദിഷയും കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു.

1986 ജനുവരി 21ന് ബിഹാറിലെ പാട്‌നയിലാണ് ജനനം.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് അഭിനയമേഖലയിലേക്ക് പ്രവേശിച്ചത്.

ചേതന്‍ ഭഗത്തിന്റെ ത്രീ മിസ്റ്റേക്‌സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ കൈ പോ ചെ ആണ് ആദ്യ ചിത്രം. ശുദ്ധ് ദേശീ റോമാന്‍സ് എന്ന ചിത്രം ഹിറ്റായതോടെ ബോളിവുഡിലെ മുന്‍നിര നായകന്മാരുടെ പട്ടികയിലേക്ക് സുശാന്ത് ഉയര്‍ന്നു.

‘എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ ആണ് സുശാന്തിന്റെ പ്രധാന ചിത്രം. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങി 12ഓളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ താരം, അവതാരകന്‍, നര്‍ത്തകന്‍ എന്നീ നിലയിലും സുശാന്ത് പ്രശസ്തനാണ്.

2019ല്‍ പുറത്തിറങ്ങിയ ചിച്ചോര്‍ ആണ് അവസാന ചിത്രം.