ആരോഗ്യ മന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾക്ക് എതിരെ കേസ്.

ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ അപമാനിക്കും വിധം ഫെയ്സ് ബുക്കിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത അഷ്ഫാക്ക് അഹമ്മദ് എന്ന മുക്കം സ്വദേശിക്കെതിരെ മുക്കം പോലീസ് കേസെടുത്തു.

ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ജാഫർ ഫെരിഫിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കെഎംസിസി നെറ്റ് സോൺ എന്ന ഗ്രൂപ്പിലായിരുന്നു ശൈലജ ടീച്ചർക്കെതിരെ പോസ്റ്റിട്ടത്.