തിരുവനന്തപുരം എച്ച്. എൽ. എൽ ഫാക്റ്ററിയിൽ വൻ അഗ്നിബാധ.

തിരുവനന്തപുരം : തിരുവനന്തപുരം പേരൂര്‍ക്കടയില്‍ വന്‍ തീപിടുത്തം. പേരൂര്‍ക്കട ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിലാണ് തീപിടുത്തം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 7.15 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ബില്‍ഡിംഗിനോട് ചേര്‍ന്നുള്ള റബര്‍ മാലിന്യക്കൂനയിലാണ് തീപിടിച്ചതെന്നാണ് വിവരം കൂടുതല്‍ ഫയര്‍ഫോഴ്‌സുകള്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്. ഒരു കെട്ടിടം പൂര്‍ണമായി കത്തിനശിച്ചതായാണ് വിവരം.
നിലവില്‍ ചെങ്കല്‍ച്ചൂള ഫയര്‍‌സ്റ്റേഷനില്‍ നിന്ന് നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടുത്തത്തെ തുടര്‍ന്ന് പേരൂര്‍ക്കട – ശാസ്തമംഗലം റോഡില്‍ നിലവില്‍ ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്. കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.