ആ ആത്മഹത്യക്ക് കാരണം സ്വന്തം മാതാവ് തന്നെയോ ?


ആലപ്പുഴ : കാര്‍ത്തികപള്ളിയില്‍ 13 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. കാര്‍ത്തികപള്ളി വലിയകുളങ്ങര സ്വദേശി അശ്വതിയാണ് അറസ്റ്റിലായത്. കുട്ടിയെ അമ്മ ഉപദ്രവിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും സംഭവം നടന്ന രാത്രിയിലും ബഹളം കേട്ടിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തൃക്കുന്നപ്പുഴ പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്.
കാര്‍ത്തികപള്ളി വലിയകുളങ്ങര സ്വദേശി അശ്വതിയുടെ മകള്‍ ഹര്‍ഷയാണ് 14 ന് തൂങ്ങിമരിച്ചത്. കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ചൈള്‍ഡ് ലൈനിലും പിങ്ക് പൊലീസിലും അമ്മയ്ക്ക് എതിരെ പരാതി നല്‍കിയിരുന്നു.
കുട്ടിയെ രണ്ടാനച്ഛനും അമ്മയും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.