തിരുവനന്തപുരം : ഓണ്‍ലൈന്‍ അധ്യാപകരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. മലപ്പുറം സ്വദേശികളായ പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ്. ബ്ലൂ ടീച്ചര്‍ ആര്‍മി എന്ന ഗ്രൂപ്പിന്റെ അഡ്മിന്‍മാരാണ് ഇവര്‍.
ഇവരെ കസ്റ്റഡിയില്‍ വാങ്ങി വിടും. വാട്‌സ് ആപ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു പ്രചരണം. കേസെടുത്തതിന് പിന്നാലെ ഇവരുടെ മുഴുവന്‍ ഗ്രൂപ്പുകളും നിര്‍ജീവമായി.
മുതിര്‍ന്നവര്‍ ഈ ഗ്രൂപ്പില്‍ ഉണ്ടായിരുന്നോ എന്നതും പരിശോധിക്കുന്നു. ഐ.ടി ആക്ട് പ്രകാരമാണ് കേസ്.