കോഴിക്കോട് : ഒന്നാം ക്ലാസിലെ, ആദ്യ ഓണ്‍ലൈന്‍ ക്ലാസിലൂടെ തങ്കുപ്പൂച്ചയും മിട്ടുപൂച്ചയും. കുരുന്നുകളുടേയും രക്ഷിതാക്കളുടേയും മനസ്സില്‍ ഇടം നേടി. അധ്യയനത്തിന്റെ ആദ്യ ദിനം കയ്യടി നേടിയത് കോഴിക്കോട് മുതുവട്ടൂര്‍ വി വി എല്‍ പി സ്‌കൂളിലെ 2 ടീച്ചര്‍മാരാണ്.
സായി ശ്വേതയും, അഞ്ജു ക്യഷ്ണയും ആദ്യ ദിവസം ക്ലാസെടുക്കട്ടെയെന്ന് തീരുമാനിച്ചത് വിദ്യഭ്യാസ മന്ത്രിയും. രണ്ടാം ദിനവും സായി ശ്വേത, ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മുന്നില്‍ ക്ലാസെടുക്കാനെത്തും.