മനുഷ്യസ്നേഹിയും സാംസകാരികനായകനും മതസൗഹാർദ്ദത്തിന്റെ വഴികാട്ടിയുമായി ഒരു വൈദികൻ | Special Article

2016 മെയ്‌ മാസത്തിലാണ് ഫാ. ജിയോ പുളിക്കൽ നമ്മുടെ പള്ളിയിൽ വികാരിയായിച്ചനായി സ്ഥാനമേറ്റത്. ചെമ്പേരി വിമൽജ്യോതി എഞ്ചിനീയർ കോളേജിൽ ചെയർമാനായും നിർമ്മലഗിരി കോളേജിന്റെ പ്രിൻസിപ്പാളായും  സർവ്വകലാശാല സെനറ്റായും പുരോഹിതനായും, മലയാളത്തിലും ഫിലോസഫിയിലും ബിരുദാനന്തരബിരുദവും, സർവ്വകലാശാല പ്രസംഗകൻ എഴുത്തുകാരൻ എന്നീ നിലയിലും പ്രശോഭിച്ച അച്ഛന് ശിക്ഷാ രക്ഷൻ പുരസ്‌കാരവും, ബെസ്റ്റ് സിറ്റിസൺ ഇന്ത്യ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.


നമ്മുടെ നാടിന്റെ സ്വപ്നമായ ചാണോക്കുണ്ട് പാലം പുനഃർനിർമ്മാണ യോഗങ്ങളിലും മലയോര കർഷകരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ കർഷകറാലിയുടെ മുൻനിരയിലും കാരുണ്യഭവനിലെ അന്തേവാസികൾക്കുള്ള സഹായപ്രവർത്തനങ്ങൾക്കെല്ലാം മുൻനിരയിൽനിന്ന അച്ചനെ ഞങ്ങൾ ചങ്ങാതി കൂട്ടായ്മയുടെ മതസൗഹാർദ്ദസംഗമത്തിനും മറ്റു ജീവകാരുണ്യ പ്രവർത്തങ്ങൾടെ- മെഡിക്കൽ ക്യാമ്പ്, രക്തദാന ക്യാമ്പ് തുടങ്ങിയ ആവശ്യങ്ങൾക്കുമായി ക്ഷണിക്കാൻ ചെന്നപ്പോഴാണ് കൂടുതൽ അറിയാനും മനസിലാക്കാനും സാധിച്ചത്.. 

ഇക്കഴിഞ്ഞ 4 വർഷത്തെ സേവനത്തിനു ശേഷം അച്ചന് സ്ഥലമാറ്റമാണെന്നറിഞ്ഞ മുതൽ മനസിലൊരു വിഷമമായിരുന്നു. പക്ഷെ കൂടുതൽ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് നമ്മുടെ പള്ളിയിൽ നിന്നും മാറുന്നുവെങ്കിലും തൊട്ടുമുട്ടിയുള്ള സെമിനാരിയിലേക്കാണ് അച്ചന്റെ സ്ഥലം മാറ്റമെന്ന്.. മനസിന്‌ സന്തോഷം നൽകിയ നിമിഷം.  ഇനിയും ഒരുപാടുനാൾ നമ്മുടെ ചാണോകുണ്ടിന്റെ നന്മയുടെ ഭാഗമാവാൻ അച്ചന് സാധിക്കട്ടെയെന്നു മാത്രം പ്രാർത്ഥിക്കുന്നതോടൊപ്പം ചാണോക്കുണ്ട് ഇടവകയുടെ വികാരിയായി ചുമതലയേൽക്കുന്ന ഫാദർ ജോസഫ്‌ ആനിത്താനത്തിനെ സ്വാഗതവും ചെയ്യാം. 

അദ്ദേഹം കാണിച്ചുതന്ന സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃക പുതു തലമുറയ്ക്ക് വഴികാട്ടിയാവട്ടെയെന്ന് ആഗ്രഹിക്കാം.

പ്രത്യേക ലേഖനം, റിപ്പോർട്ട് : ദിലീപ് മാവേലിക്കാട്ട്