കോവിഡ്‌ - 19 : സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിൽ. ഇന്ന് (06 ജൂലൈ 2020) 193 പേർക്ക് പോസിറ്റിവ്. 35 പേർക്ക് സമ്പർക്കത്തിലൂടെ...

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

35 പേർക്കാണ്‌ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌.

ഇത് ഗൗരവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്താണ് ഇന്ന് എറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് 35 പേര്‍ക്ക് മലപ്പുറത്ത് രോഗബാധ സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ജില്ല തിരിച്ച്

മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശ്ശൂ‍ർ 14, കണ്ണൂ‍ർ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസ‍ർകോട് 6, പത്തനംതിട്ട 26, ‌ഇടുക്കി 6, വയനാട് 8

തിരുവനന്തപുരം 7,കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശ്ശൂ‍ർ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5, കണ്ണൂ‍ർ 10, കാസ‍ർകോട് 12 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗമുക്തരുടെ കണക്ക്.