സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫിയുമായി ബന്ധമുള്ളത് ഉന്നത രാഷ്ട്രീയ നേതാക്കൾ. മനോരമ മാതൃഭൂമി ചാനൽ പ്രവർത്തകരും അവതാരകരുമായും ബന്ധമെന്ന് തെളിവുകൾ...

( ബിജെപി സംസ്ഥാന കമ്മിറ്റി്അംഗം എ എൻ രാധാകൃഷ്ണൻ ഒന്നിച്ച് സ്വർണ്ണക്കടത്തിൽ അറസ്റ്റിലായ മുഹമ്മദ്് ഷാഫി)

കോഴിക്കോട്‌ : സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി സജീവ യുഡിഎഫ് പ്രവര്‍ത്തകന്‍. ഇയാളുടെ കുടുംബം മുസ്ലീംലീഗ് അനുഭാവികളാണ്‌. ഷാഫി ഫേസ്ബുക്കിലിട്ട പോസ്റ്റുകളും യുഡിഎഫ് ബന്ധം വ്യക്തമാക്കുന്നു. പ്രമുഖ ലീഗ് നേതാക്കളുടെ ബിനാമിയാണ് ഷാഫിയെന്നും സൂചനയുണ്ട്.
(  മനോരമ അവതാരകൻ അയ്യപ്പദാസ് മാതൃഭൂമിയിലെ സ്മൃതി  പരുത്തിക്കാട് എന്നിവർ എൻഐഎ പിടിയിലായ സ്വർണ്ണക്കടത്ത് പ്രതി ഷാഫി യോട് ഒന്നിച്ച് )

മലപ്പുറം ഐക്കരപ്പടി സ്വദേശിയായ ഷാഫിയുടെ സാമ്പത്തിക വളര്‍ച്ച വളരെ പെട്ടെന്നായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ റമീസിന്റെ വലം കൈ കൂടിയാണ് ഷാഫി. ഇന്നാണ് മൂവാറ്റുപുഴ സ്വദേശി ജലാല്‍, അംജത്ത് അലി എന്നിവര്‍ക്കൊപ്പം മുഹമ്മദ് ഷാഫിയെയും പിടികൂടിയത്. ഇവര്‍ സ്വര്‍ണക്കടത്തില്‍ വലിയ നിക്ഷേപം നടത്തിയിരുന്നവരാണെന്നാണ് കസ്റ്റംസ് നല്‍കുന്ന വിശദീകരണം.

ഇയാൾക്ക്‌ ബിജെപി സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്നാണ്‌ വിവരം. എ എൻ രാധാകൃഷ്‌ണനോടൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്‌. കേസിൽ ബിജെപി ഉന്നതബന്ധം ആദ്യം മുതലേ വെളിപ്പെട്ടിരുന്നു.

അതേസമയം മലയാളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകരോടൊപ്പം ഷാഫി നിൽക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌. കേസിൽ മാധ്യമപ്രവർത്തകരുടെയും പങ്ക്‌ അന്വേഷിക്കണമെന്നാണ്‌ സമൂഹമാധ്യമങ്ങളിൽ ആളുകൾ ആവശ്യപ്പെടുന്നത്‌.

നേരത്തെ അറസ്റ്റ് ചെയ്‌ത കെ ടി റമീസിനെ ചോദ്യം ചെയ്‌ത‌തില്‍ നിന്നാണ് തുടര്‍ അറസ്റ്റുകള്‍ ഉണ്ടായത്. സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായവര്‍ക്കെല്ലാം നിര്‍ണായക പങ്കുണ്ടെന്നും തുടര്‍ന്നും അറസ്റ്റുകള്‍ ഉണ്ടാകുമെന്നുമാണ് കസ്റ്റംസ് നല്‍കുന്ന സൂചന. കേരളത്തിലെത്തുന്ന സ്വര്‍ണത്തിന് കച്ചവടം ഉറപ്പിക്കുകയും വിതരണം ചെയ്യുകയും അതിന് ആവശ്യമായ ഫണ്ട് കണ്ടെത്തുകയും ചെയ്യുന്നത് ഇവരാണ്.