രണ്ടാം ഘട്ട അൺ ലോക്കിങ്, നിയന്ത്രണങ്ങളും ഇളവുകളും മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും.


രണ്ടാം ഘട്ട ലോക്ഡൗൺ അൺലോക്കിലെ നിയന്ത്രണങ്ങളും ഇളവുകളും സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും.

കേന്ദ്ര നിർദ്ദേശം അതേ പടി പാലിക്കുമെന്ന് കാണിച്ച് ഉത്തരവിറക്കിയെങ്കിലും കേരളത്തിലേക്കുള്ള യാത്രക്ക് പാസ് തുടരണമെന്നാണ് സംസ്ഥാനത്തിൻറെ നിലപാട്. കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്ട്രേഷൻ വേണമെന്ന് കാണിച്ച് ഇന്ന് പുതിയ ഉത്തരവിറങ്ങിയേക്കും.

ബസ് ചാർജ് വർധിപ്പിക്കണമെന്ന ശുപാർശ അജൻഡയിൽ ഇല്ലെങ്കിലും അജൻഡയ്ക്ക് പുറത്തുള്ള വിഷയമായി വരാനും സാധ്യതയുണ്ട്. മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നാൽ നിരക്ക് വർദ്ധനവിൽ അന്തിമ തീരുമാനമാകും.