കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു
കരിപ്പൂർ എയർപോർട്ടിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുsർന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. ഫോൺ: 04832719493
അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
കരിപ്പൂര്‍ വിമാനാപകടത്തില്‍ അടിയന്തര രക്ഷാ നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അദ്ദേഹം തൃശൂരില്‍ നിന്ന് പുറപ്പെട്ടു.
ഐജി യുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ദുരന്തനിവാരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചു. അപകടമരണങ്ങളില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.