കോവിഡ് - 19 : സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കില്ല...

തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകള്‍ ഈ മാസം 15നു ശേഷവും തുറക്കില്ല. കൊവിഡ് വ്യാപനം അപകടകരമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തുറക്കുന്നതു പ്രായോഗികമല്ലെന്നു ജില്ലകളില്‍ നിന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു. പല സ്‌കൂളുകളും ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാണ്.

ഈ മാസം 15നു ശേഷം സ്‌കൂളുകള്‍ തുറക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാമെന്നാണ് അണ്‍ലോക്ക് 5 മാര്‍ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍, അപ്പോഴേക്കും കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണു സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ട്.