നിയമം കാക്കാൻ 2279 പേർ കൂടി, പൊലീസ്‌ സേനയുടെ പുതിയ ബാച്ച് പാസ്സിങ് ഔട്ട് പരേഡ് കഴിഞ്ഞു.

തിരുവനന്തപുരം : സംസ്ഥാനത്ത് 2279 പേർ ഒരേ സമയം പരിശീലനം പൂർത്തിയാക്കി പൊലീസ് സേനയുടെ ഭാഗമായത് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് ഉദ്യോഗസ്ഥനായാലും പൊതുജന സേവകരാണെന്ന കാര്യത്തിൽ നല്ല ധാരണയുണ്ടാവണം. നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനൊപ്പം സമൂഹത്തോട് പ്രതിബദ്ധത പുലർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൊലീസുകാരുടെ പാസിങ് ഔട്ട് പരിപാടിയിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേനയിൽ ചിലരുടെ ഭാഗത്ത് നിന്ന് പ്രതീഷിക്കാത്ത രീതിയിൽ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാവുന്നുണ്ട്. ഇക്കാര്യം മനസിൽ വെച്ച് വേണം ഓരോ പൊലീസ് ഉദ്യോഗസ്ഥനും പെരുമാറാൻ. എപ്പോഴും നല്ല പൊലീസ് ഉദ്യോഗസ്ഥനായിരിക്കണം ‐ മുഖ്യമന്ത്രി പറഞ്ഞു.