വി മുരളീധരനെതിരെ ചട്ടം ലംഘിച്ചുവെന്ന് പരാതി


ന്യൂഡൽഹി : കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി. മന്ത്രി ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂർ ആണ് പരാതി നൽകിയത്. യു എ ഇ യിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം ആസോസിയേഷൻ കൗൺസിൽ ഓഫ് മിനിസ്റ്റേ‍ഴ്സ് മീറ്റിംഗിൽ, പി ആർ കമ്പനി മാനേജർ സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.


സ്മിത ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗമായിരുന്നില്ലെന്ന് വിവരാവകാശ നിയമപ്രകാരം ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ച മറുപടി വ്യക്തമാക്കുന്നുവെന്നും സലിം മടവൂർ തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.സ്‌മിതാ മേനോൻ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സഹിതമാണ്‌ പരാതി നൽകിയിട്ടുള്ളത്‌.