വിദേശി നിക്ഷേപകർക്ക് നൂറു ശതമാനം ഉടമസ്ഥാവകാശം അനുവദിച്ച് സുപ്രധാന തീരുമാനവുമായി യു എ ഇ. ഇതോടെ യുഎഇ പൗരന്മാരെ സ്പോൺസർമാരാക്കേണ്ടതിന്റെ ആവശ്യകത യുഎഇ ഒഴിവാക്കി.
2020 ഡിസംബർ 1 മുതൽ ഈ നിയമം പ്രാബല്യത്തില്‍ വരും. യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍ പുറപ്പെടുവിച്ച ഫെഡറൽ നിയമത്തിന് അനുസൃതമായാണ് ഈ നീക്കം. കമ്പനികളെയും അവരുടെ ഓഹരിയുടമകളെയും സംബന്ധിച്ച 2015 ലെ നിയമം ഭേദഗതി ചെയ്താണ് പുതിയ തീരുമാനം.