ജാഗ്രത വേണം : വീണ്ടും ഡിജിറ്റൽ തട്ടിപ്പ്, എഴുത്തുകാരി സാറ ജോസഫിന്റെ മരുമകന് നഷ്ടമായത് 20 ലക്ഷത്തിലേറെ രൂപ.

തൃശ്ശൂര്‍ : എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകന്‍ പി കെ ശ്രീനിവാസന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം തട്ടിയെടുത്തതായി പരാതി. കാനറാ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്തായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ തൃശ്ശൂര്‍ സിറ്റി സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.പരാതി ലഭിച്ചിട്ടുണ്ടെന്നും ബാങ്ക് അന്വേഷണം തുടങ്ങിയതായും കാനറ ബാങ്ക് അധികൃതര്‍ അറിയിച്ചു.

തൃശ്ശൂര്‍ വെസ്റ്റ് പാലസ് റോഡിലുള്ള കാനാറ ബാങ്കിലെ പികെ ശ്രീനാവാസന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ശ്രീനാവാസന്‍ ഉപേയാഗിച്ചിരുന്ന ബി എസ് എന്‍എല്‍ പോസ്റ്റ് പെയ്ഡ് സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഈ സിം കാര്‍ഡിലേക്ക് വന്ന ഒടിപി ഉപയോഗിച്ച് അഞ്ച് തവണകളിലായാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 19ആം തിയ്യതി ആദ്യം 5,50000 രൂപ ആദ്യം നഷ്ടപ്പെട്ടു, തൊട്ട് പിന്നാലെ നാല് ലക്ഷത്തി അന്പതിനായിരം, രണ്ട് ലക്ഷം എന്നിങ്ങനെ ആകെ 20,25000 രൂപ നഷ്ടപ്പെട്ടു.

ശ്രീനവാസന്റെ ആധാര്‍കാര്‍ഡിലെ ഫോട്ടോ മാറ്റി ആലുവയില്‍ നിന്നുമാണ് സിം കാര്‍ഡ് എടുത്തിട്ടുള്ളത്.

സംഭവത്തില്‍ തൃശ്ശൂര്‍ സൈബര്‍ സെല്ലില്‍ ശ്രീനിവാസന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാനാറ ബാങ്കില്‍ ശ്രീനിവാസന്‍ നല്‍കിയ പരാതിയില്‍ തുടര്‍നടപടികള്‍ ആരംഭിച്ചതായി ബാങ്ക് അധികൃതരും അറിയിച്ചു.