ഏറ്റവും പ്രധാനപ്പെട്ട വാർത്ത : ജനിതകമാറ്റം വന്ന കോവിഡ്‌ - 19 വൈറസ്‌ കേരളത്തിലും; ആറുപേർക്ക്‌ സ്ഥിരീകരിച്ചു. അതി തീവ്ര രോഗ വ്യാപന സാധ്യത. വേണ്ടത് മികച്ച ജാഗ്രത.

തിരുവനന്തപുരം : ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് സാന്നിധ്യം കേരളത്തിലും കണ്ടെത്തി. ആറ് പേരിലാണ് ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂര്‍-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.