കോവിഡ് - 19 : മഹാരാഷ്ട്രയില്‍ ലോക്ക്ഡൌണ്‍


കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍, അമരാവതി ജില്ലയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.

ശനിയാഴ്ച മാത്രം 6000 പുതിയ കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം ദിവസവും 6000 ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 27 ശതമാനം കേസുകളും മുംബൈ അമരാവതി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ്.

നേരത്തെ അമരാവതി ജില്ലയില്‍ ശനിയാഴ്ച രാത്രി എട്ടുമണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴു മണിവരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഒരാഴ്ചയാക്കി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

അച്ചല്‍പൂര്‍ സിറ്റി ഒഴികെ അമരാവതി ജില്ലയില്‍ ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും ലോക്ക്ഡൗണ്‍ തുടരുമെന്ന് മന്ത്രി യഷോമതി താക്കൂര്‍ വ്യക്തമാക്കി. അവശ്യസര്‍വീസുകള്‍ക്ക് തടസ്സമില്ല.

അതേസമയം രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിട്ടുണ്ട്. പുനെയില്‍ ഇതിനോടകം തന്നെ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.