പ്രശസ്ത മലയാളം തിരക്കഥാകൃത്തും സംവിധായകനും ആയ സച്ചി അന്തരിച്ചു | Malayalam script writer and director Sachi passed away

തൃശൂര്‍ : പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ ആര്‍ സച്ചിദാനന്ദന്‍) അന്തരിച്ചു.

തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 49 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് 3 ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്നു.

അയ്യപ്പനും കോശിയും, അനാര്‍ക്കലി, തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സച്ചി സേതു കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി.

സ്വതന്ത്ര തിരക്കഥാകൃത്തും സംവിധായകനുമായും സിനിമാ നിര്‍മ്മാതാവ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റണ്‍ ബേബി റണ്‍, രാമലീല, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി.