വീണ്ടും രാഷ്ട്രീയ കൊലപാതകം : ആലപ്പുഴയിൽ 15 വയസ്സുകാരനെ വിഷു ദിനത്തിൽ കുത്തി കൊലപ്പെടുത്തി. പിന്നിൽ ആർ എസ് എസ്. | Crime News

ചാരുംമൂട് : എസ്എഫ്ഐ പ്രവർത്തകനെ  ആർഎസ്എസുകാർ കുത്തിക്കൊന്നു. ആലപ്പുഴ ജില്ലയിൽ വള്ളികുന്നം പുത്തൻചന്ത അമ്പിളി ഭവനം അമ്പിളി കുമാറിൻ്റെയും പരേതയായ ബീനയുടേയും മകൻ അഭിമന്യു (15) ആണ് മരിച്ചത്. വള്ളിക്കുന്നം അമൃതാ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു.  വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ യാണ് കൊലപാതകം നടത്തിയത്.

ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ച് രാത്രി 9.45 നാണ് ആക്രമണം നടത്തിയത്.മറ്റ് രണ്ടു പേർക്കു കൂടി ആക്രമണത്തിൽ പരിക്കുപറ്റിയതായി പറയപ്പെടുന്നു. അഭിമന്യുവിൻ്റെ മൃതദേഹം കറ്റാനത്തുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അമ്പിളി കുമാർ ക്യാൻസർ രോഗബാധിതയായ ഭാര്യ ബീനയുടെ ചികിൽസാർത്ഥമാണ് നാട്ടിലെത്തിയത്. കോവിഡ് കാരണം തിരികെപ്പോകാനായില്ല.അനന്തുവാണ് അഭിമന്യുവിൻ്റെ സഹോദരൻ. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തനങ്ങളിലും അഭിമന്യു സജീവമായിരുന്നു.

വള്ളികുന്നത്ത് കുറെ നാളുകളായി സി പി ഐ എം - ഡിവൈഎഫ് ഐ പ്രവർത്തകർക്കു നേരെ തുടർച്ചയായി ആർ എസ് എസ് - ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിടാറുണ്ട്. ഏതാനും വർഷങ്ങൾക്കു മുൻമ്പ്

വള്ളികുന്നം കടു വിനാൽ മേത്തുണ്ടിൽ അഷ്റഫിനെ (32) മുസ്ലീം പള്ളിയിൽ കയറി ആർ എസ് എസുകാർ വെട്ടിക്കൊലപ്പെടുത്തിയതും ഇവിടെയാണ്.