18 വയസ്സിന് മുകളിൽ ഉള്ളവർക്ക് ഇന്ന് മുതൽ കോവിഡ് വാക്സിനായി രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ എങ്ങനെ എന്ന് ഇവിടെ വായിക്കൂ...

രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് ഇന്ന് തുടക്കമാകും.

വെകിട്ട് നാല് മണി മുതല്‍ കൊവിന്‍ ആപ്പില്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് മെയ് മാസം ഒന്നാം തീയതി മുതലാണ് വാക്‌സിന്‍ നല്‍കുന്നത്.

രജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കുക : https://cowin.gov.in

വാക്സിന്‍ സ്വീകരിക്കാന്‍ ചെയ്യേണ്ടത്

1. CoWIN — cowin.gov.in ഔദ്യോഗിക വെബ്സൈറ്റില്‍ കയറുക

2. നിങ്ങളുടെ പത്തക്ക മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും (അല്ലെങ്കിൽ ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കാവുന്ന ഒരു ഐഡി പ്രൂഫ് നമ്പർ) രജിസ്റ്റര്‍ ചെയ്യുക.

3. മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കുക.

4. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സൗകര്യമുള്ള ദിവസവും സമയവും നിശ്ചയിക്കാം.

5. നിങ്ങള്‍ നല്‍കിയ ദിവസം കോവിഡ് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.

ഇതിന് ശേഷം നിങ്ങള്‍ക്ക് ഒരു റഫറന്‍സ് ഐഡി ലഭിക്കും. ഇതുവഴി നിങ്ങളുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടാം.

വാക്സിനേഷന് എന്തൊക്കെ രേഖകള്‍ വേണം

താഴെ പറയുന്ന രേഖകളില്‍ (രജിസ്‌ട്രേഷൻ സമയത്ത് നൽകിയ) ഏതെങ്കിലും ഒരെണ്ണം വാക്സിന്‍ രജിസ്ട്രേഷന് നല്‍കേണ്ടതാണ്.

1. ആധാര്‍ കാര്‍ഡ്

2. പാന്‍ കാര്‍ഡ്

3. വോട്ടര്‍ ഐഡി

4. ഡ്രൈവിങ് ലൈസന്‍സ്

5. തൊഴില്‍ മന്ത്രാലയം നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

6. മഹാത്മാ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ്

7. ഗാരന്റീ ആക്‌ട് ജോബ് കാര്‍ഡ്

8. എംപി/എംഎല്‍എ/എംഎല്‍സി നല്‍കിയ ഔദ്യോഗിക ഐഡിന്റിറ്റി കാര്‍ഡ്

9. പാസ്പോര്‍ട്ട്

10. പോസ്റ്റ് ഓഫീസ്/ബാങ്ക് പാസ് ബുക്ക്

11. പെന്‍ഷന്‍ ഡോക്യുമെന്റ്

12. കേന്ദ്ര/സംസ്ഥാന/ പൊതു മേഖലാ സ്ഥാപനത്തിലെ സര്‍വീസ് ഐഡിന്റിറ്റി കാര്‍ഡ്.