ഹോം ഐസൊലേഷൻ എങ്ങനെ മാർഗ്ഗ നിർദ്ദേശങ്ങൾ ശൈലജ ടീച്ചർ പങ്കുവെക്കുന്നു. | Home Isolation
ഏപ്രിൽ 28, 2021
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹോംഐസൊലേഷനുകളില്‍ പലരും പ്രവേശിച്ചിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹോം ഐസൊലേഷനിലിരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ . ഹോം ഐസൊലേഷന്‍ എങ്ങനെയാണ്? എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
ഹോം ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതാ...
ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവര്‍ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍സെന്ററുകള്‍ ലഭ്യമാണ്.