ഒൻപതാം ക്ലാസ്സ് വരെയുള്ളവർക്ക് സ്ഥാന കയറ്റവും ഗ്രേഡും : വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ തീരുമാനങ്ങൾ ഇവയാണ്. | Kerala Education

ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്ഥാനക്കയറ്റത്തിനൊപ്പം ഇനി ഗ്രേഡും നല്‍കും. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് വര്‍ഷാന്ത വിലയിരുത്തലുകള്‍ക്കുശേഷം കുട്ടികള്‍ക്ക് ഗ്രേഡ് നല്‍കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. വര്‍ഷാന്ത വിലയിരുത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കി പ്രൊമോഷന്‍ പട്ടിക മേയ് 20-നകം പ്രസിദ്ധീകരിക്കാനും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

കൊവിഡ് സാഹചര്യത്തില്‍ കുട്ടികള്‍ക്കാവശ്യമായ പഠനപിന്തുണ ഉറപ്പാക്കാനാണ് ഗ്രേഡ് രേഖപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്. ഇപ്പോള്‍ നടന്നുവരുന്ന ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കുട്ടികളുടെ പഠനനിലവാരം വിലയിരുത്തും. പഠനപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, യൂണിറ്റ് വിലയിരുത്തല്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ നിരന്തര വിലയിരുത്തല്‍ നടത്തിയാണ് ഗ്രേഡ് നല്‍കുക.

വീഡിയോക്ലാസുകള്‍ കണ്ട് കുട്ടികള്‍ തയ്യാറാക്കിയ പഠനക്കുറിപ്പുകളും അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കുന്നതിലുള്ള മികവും പരിഗണിക്കും. പഠനകാര്യത്തില്‍ കുട്ടി എവിടെ നില്‍ക്കുന്നുവെന്നാണ് വര്‍ഷാന്ത വിലയിരുത്തലിലൂടെ കണ്ടെത്തുന്നത്. ഇതിനായി പഠനമികവുരേഖ കാര്‍ഡ് രൂപത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കും. ഇത് വിലയിരുത്തിയാണ് ഗ്രേഡ് നല്‍കുക. ബി.ആര്‍.സി.കളില്‍നിന്ന് നല്‍കുന്ന പഠനമികവുരേഖ പ്രഥമാധ്യാപകരുടെ ഉത്തരവാദിത്വത്തില്‍ കുട്ടികള്‍ക്ക് നല്‍കും.

ഒന്നുമുതല്‍ ഒമ്ബതുവരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്ഥാനക്കയറ്റം നല്‍കുമെങ്കിലും വര്‍ഷാന്ത വിലയിരുത്തലില്‍ ഇനി ഗ്രേഡും കുട്ടികള്‍ക്ക് പ്രധാനമാണ്. വര്‍ഷാന്ത വിലയിരുത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കി പ്രൊമോഷന്‍ പട്ടിക മേയ് 20-നകം പ്രസിദ്ധീകരിക്കാനും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ഏപ്രില്‍ 24-നകം എസ്.ആര്‍.ജി. യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തി അടുത്ത അധ്യയനവര്‍ഷത്തെ കാര്യങ്ങള്‍ ആസൂത്രണംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.