ഗംഗാ നദിയിൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ഴു​കി ന​ട​ന്ന സം​ഭ​വം: ഉത്തർപ്രദേശ്, ബിഹാര്‍ സര്‍ക്കാരുകള്‍ക്ക് നോട്ടീസ്..

ഗം​ഗാ ന​ദി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ഴു​കി ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച് കേ​ന്ദ്ര മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്കും കേ​ന്ദ്ര ജ​ൽ​ശ​ക്തി മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി​ക്കു​മാ​ണ് നോ​ട്ടീ​സ് നൽകിയത്.

പ്ര​ശ്ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ കു​റി​ച്ച് നാ​ല് ആ​ഴ്ച​യ്ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് കൈ​മാ​റാ​നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ ഗം​ഗ​യി​ൽ ത​ള്ളു​ന്ന​ത് ദേ​ശീ​യ ജ​ൽ ശ​ക്തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി. ഗം​ഗ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ത​ള്ളു​ക​യാ​ണെ​ന്നും ഇ​തി​ൽ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ഇടപെടൽ