ചരിത്രം, ചുവപ്പ് തേരോട്ടം ; കേരളം ഉറപ്പിച്ചു; ഇവിടെ ഇനിയും ഇടതുപക്ഷം, ബിജെപിയുടെ ഏക സീറ്റും എൽഡിഎഫ് പിടിച്ചെടുത്തു. | Kerala Election

തിരുവനന്തപുരം :  തകര്‍ക്കാനാവാത്ത ജനവിശ്വാസത്തിന്റെ കരുത്തില്‍ ചരിത്രമെഴുതി ഇടതുപക്ഷം. നാടിനെ നയിക്കാന്‍ ഇനിയും എല്‍ഡിഎഫ് തന്നെ വേണമെന്ന് കേരളം ഉറപ്പിച്ചു. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിയെഴുതിയാണ് ഇടതുപക്ഷത്തില്‍ ജനം വിശ്വാസമര്‍പ്പിച്ചത്. നാൽപ്പത്‌ വർഷത്തിനു ശേഷമാണ്‌ ഒരു മുന്നണിയ്‌ക്ക്‌ കേരളത്തിൽ ഭരണത്തുടർച്ച ലഭിക്കുന്നത്‌. എൽഡിഎഫിന്‌ വീണ്ടും ഭരണം ലഭിക്കുന്നത്‌ ചരിത്രത്തിലാദ്യമായും.

അവസാനഘട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ 99 സീറ്റുകളില്‍ എല്‍ഡിഎഫ്. മുന്നേറുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തകര്‍ക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്.

കണ്ണൂരില്‍ പതിനൊന്നില്‍ പത്ത്, തിരുവനന്തപുരത്ത് 14-ല്‍ 12, കൊല്ലത്ത് പതിനൊന്നില്‍ 10, ആലപ്പുഴയില്‍ ഒമ്പതില്‍ ഏഴ്, പാലക്കാട് പന്ത്രണ്ടില്‍ 9, തൃശൂരില്‍ 13-ല്‍ 12. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ എറണാകുളം, വയനാട്,മലപ്പുറം ജില്ലകളില്‍ മാത്രമാണ് യുഡിഎഫിന് നേട്ടമുണ്ടാക്കാനായിട്ടുള്ളത്.