PSC അറിയിപ്പ് (05 മെയ് 2021)


03.04.2021 തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം കാറ്റഗറി നമ്പർ 51/2021, 53/2021, 54/2021, 55/2021, 61/2021, 62/2021, 71/2021, 74/2021, 79/2021, 81/2021, 83/2021, 87/2021, 92/2021, 93/2021, 94/2021, 95/2021, 96/2021, 97/2021, 98/2021, 99/2021, 100/2021, 105/2021, 106/2021 പ്രകാരം അപേക്ഷ ക്ഷണിച്ചിട്ടുളള തസ്തികകളിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പരിചയ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കുവാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകുന്നതിലേക്കായി അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി 2021 മെയ് 12 വരെ ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. പ്രസ്തുത ഉദ്യോഗാർത്ഥികൾ കമ്മിഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാതൃകയിലുള്ള ഒരു സത്യപ്രസ്താവന പ്രൊഫൈലിൽ അപ്ലോഡ് ചെയ്ത് അപേക്ഷിക്കേണ്ടതാണ്.