സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴക്ക് സാധ്യത, നാളെമുതൽ കാലവർഷം.. | 01

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളില്‍ നാളെയും വെള്ളിയാഴ്ച്ച അഞ്ച് ജില്ലകള്‍ക്കും മഴ മുന്നറിയിപ്പ് നല്‍കി.

കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 50 കി മി വരെ വേഗത്തില്‍ ശക്തമായ കാറ്റിനും തെക്കന്‍ തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെ കേരളത്തിലെത്തിയേക്കുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനവും നിലനില്‍ക്കുന്നു.