കോവിഡ് - 19 : സംസ്ഥാനത്ത് ഇന്ന്‍ (05 ജൂണ്‍ 2021) 17,328 പേര്‍ക്ക് കോവിഡ്, 209 മരണങ്ങൾ; പോസിറ്റിവിറ്റി 14.89...


തിരുവനന്തപുരം : കേരളത്തില്‍ 17,328 പേര്‍ക്ക് കൂടി കോവിഡ്. 24 മണിക്കൂറിനിടെ 1,16,354 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89. ഇതുവരെ ആകെ 2,04,04,806 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 9719 ആയി.

ചികിത്സയിലായിരുന്ന 24,003 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ തിരുവനന്തപുരം 2468 മലപ്പുറം 1980 പാലക്കാട് 1899 കൊല്ലം 1787 എറണാകുളം 1769 തൃശൂര്‍ 1582 കോഴിക്കോട് 1497 ആലപ്പുഴ 1212 കോട്ടയം 822 കണ്ണൂര്‍ 684 കാസർകോട് 520 പത്തനംതിട്ട 472 ഇടുക്കി 395 വയനാട് 241 നെഗറ്റീവായവർ തിരുവനന്തപുരം 2236 കൊല്ലം 1029 പത്തനംതിട്ട 1294 ആലപ്പുഴ 949 കോട്ടയം 802 ഇടുക്കി 489 എറണാകുളം 1778 തൃശൂര്‍ 1537 പാലക്കാട് 5108 മലപ്പുറം 4951 കോഴിക്കോട് 1848 വയനാട് 405 കണ്ണൂര്‍ 898 കാസർകോട് 679 രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്.

16,140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 1007 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2291, മലപ്പുറം 1904, പാലക്കാട് 1199, കൊല്ലം 1777, എറണാകുളം 1736, തൃശൂര്‍ 1572, കോഴിക്കോട് 1487, ആലപ്പുഴ 1200, കോട്ടയം 795, കണ്ണൂര്‍ 611, കാസർകോട് 509, പത്തനംതിട്ട 459, ഇടുക്കി 379, വയനാട് 221 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, എറണാകുളം 10, കണ്ണൂര്‍ 9, തൃശൂര്‍, കാസർകോട് 8 വീതം, വയനാട് 7, പാലക്കാട് 6, കൊല്ലം 4, പത്തനംതിട്ട 2, കോഴിക്കോട് 1 വീതം. ഇതോടെ 1,67,638 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

24,40,642 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 6,69,815 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,34,890 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 34,925 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2649 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതിയ ഹോട്സ്‌പോട്ടില്ല, 2 പ്രദേശങ്ങളെ ഒഴിവാക്കി. നിലവില്‍