രണ്ട് മാസത്തിനിടെ പെട്രോള്‍ വില കുതിച്ചത് 35 തവണ, ഇന്ത്യയില്‍ വരാനിരിക്കുന്നത് വന്‍ പ്രതിസന്ധി

ന്യൂഡൽഹി : ഇന്ത്യയില്‍ പെട്രോളിന്റെ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് വ്യക്താകുന്നത്. 35 തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. പലയിടത്ത് നൂറ് കടന്നിട്ടും വില കുതിക്കുകയാണ്. മുംബൈയില്‍ പെട്രോളിന് ലിറ്ററിന് 106 രൂപയാണ് വില. ദില്ലിയിലും കൊല്‍ക്കത്തയിലും നൂറ് രൂപയില്‍ നില്‍ക്കുകയാണ്. 34-35 പൈസ വെച്ചാണ് ഉയര്‍ന്നത്. ഇന്ന് ഡീസല്‍ വില ഉയര്‍ന്നിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം. സര്‍ക്കാര്‍ സാധാരണ പൗരന്റെ ആവശ്യത്തെ ഇതുവരെ ഗൗനിച്ചിട്ടില്ല.

മെയ് മുതല്‍ ഇന്ധന വില പിടിത്തം വിട്ടാണ് കുതിക്കുന്നത്. ഇതുമുതലുള്ള കണക്കുകള്‍ പ്രകാരമാണ് 35 തവണ നിരക്ക് വര്‍ദിച്ചത്. ദില്ലിയിലെ പുതുക്കിയ നിരക്ക് പ്രകാരം 99.90 രൂപയാണ് പെട്രോള്‍ വില. മുംബൈയില്‍ സര്‍വകാല റെക്കോര്‍ഡിലാണ് പെട്രോള്‍ വില. ജൂലായ് അഞ്ചിന് 105 രൂപ 95 പൈസയാണ് മുംബൈയില്‍ പെട്രോളിന് നല്‍കേണ്ടി വരുന്നത്. കൊല്‍ക്കത്തയില്‍ 99.88 രൂപയാണ് വിലയ. ചെന്നൈയില്‍ നൂറ് രൂപ കടന്നു വില. 100 രൂപ 78 പൈസയാണ് ചെന്നൈയിലെ നിരക്ക്.

ഇത് പെട്രോളിന്റെ മാത്രം കാര്യമാണ്. ഡീസലിന്റെ കാര്യവും ഇതുപോലെ തന്നെയാണ്. ഡീസല്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരക്ക് വര്‍ധിപ്പിച്ചത് 34 തവണയാണ്. ഇന്ന് മാത്രമാണ് നിരക്ക് മാറാതിരുന്നത്. മുംബൈയില്‍ ഡീസലിന് 96 രൂപ 91 പൈസയാണ് ലിറ്ററിന് വില. ദില്ലിയില്‍ ്ത് 89 രൂപ 36 പൈസയാണ്. ചെന്നൈയില്‍ 93 രൂപ 94 പൈസയാണ് ലിറ്ററിന് വില. കൊല്‍ക്കത്തയിലും വില മാറിയില്ല. 92.31 രൂപയാണ് ലിറ്ററിന്റെ വില.

14 സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില നൂറ് രൂപ പിന്നിട്ടു. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ജമ്മു കശ്മീര്‍, ഒഡീഷ, തമിഴ്‌നാട്, കേരളം, ബീഹാര്‍, പഞ്ചാബ്, ലഡാക്ക്, സിക്കിം എന്നിവിടങ്ങളിലാണ് നൂറ് രൂപ കടന്നത്. കേന്ദ്ര-സംസ്ഥാന നികുതികളാണ് ഇതില്‍ വല്ലാതെ ബുദ്ധിമുട്ടാവുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച യുഎസ് ക്രൂഡോയിലിന് ബാരലിന് 75.23 ഡോളറായി ഉയര്‍ന്നിരുന്നു. ഗള്‍ഫ് മേഖലയിലെ എണ്ണ പ്രതിസന്ധിയും അന്താരാഷ്ട്ര വിലയെ സ്വാധീനിക്കുന്നുണ്ട്. ഇത് ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്ക് വലിയ പ്രതിസന്ധിയാണ്.