അതേസമയം, ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓര്‍ഗനൈസേഷനുകള്‍ അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മാത്രമേ ഭക്ഷണം നല്‍കുന്നതിനും ജനന നിയന്ത്രണ പ്രവര്‍ത്തനങ്ങളോ നടത്താന്‍ അനുവാദം നല്കാവു എന്നും കോടതി നിര്‍ദ്ദേശിച്ചു.വളര്‍ത്തുമൃഗങ്ങളെ അവരുടെ ഉടമസ്ഥര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. വേഗത്തില്‍ ലൈസന്‍സ് ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാനും കോടതി ആവശ്യപ്പെട്ടു.
ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏഴ് മൃഗസംരക്ഷണ സംഘടനകളും നാല് സ്വകാര്യ ഷെല്‍ട്ടറുകളും മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്ന് അമിക്കസ് ക്യൂറി സുരേഷ് മേനോന് കോടതിയെ അറിയിച്ചു. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഷല്ട്ടറുകള്ക്ക് പുറമെ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന 17 ഷെല്‍ട്ടറുകള്‍ അവരുടെ വസതികളില്‍ ഉണ്ടെന്നും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നവരെ പ്രദേശവാസികളും മുനിസിപ്പല്‍ അധികാരികളുടെയും എതിര്‍പ്പുള്‍പ്പെടെ നേരിടേണ്ടി വന്നിട്ടുള്ളതായും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ഇക്കാര്യം അംഗീകരിച്ച കോടതി പരിക്കേറ്റവയോ, അസുഖമുള്ള നായ്ക്കളെ മാത്രമേ ചികിത്സയ്ക്കും പരിചരണത്തിനുമായി ഷെല്‍ട്ടറുകളില്‍ സൂക്ഷിക്കേണ്ടതുള്ളു എന്നും മറ്റുള്ളവയെ വന്ധ്യംകരിച്ച് വിട്ടയക്കാമെന്നും കോടതി വ്യക്തമാക്കി.