കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയിൽ സ്വകാര്യബസ് അപകടം, ഒരു മരണം. | Bus Accident At Kannur.


കണ്ണൂര്‍ : കണ്ണൂര്‍ കുറ്റിക്കോലില്‍ ദേശീയ പാതയില്‍ അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പിലാക്കുന്നില്‍ എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

അമിത വേഗത്തില്‍ വന്ന ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി റോഡിന്റെ വീതികൂട്ടുന്നതിനായി ഏറ്റെടുത്തിട്ടുള്ള ഭാഗത്തേക്ക് മറിയുകയായിരുന്നു