ആതുര സേവന മേഖലയിൽ വീണ്ടും ചരിത്രം കുറിച്ച് കോഴിക്കോട്‌ സ്റ്റാർകെയർ ഹോസ്പിറ്റൽ. വാസ്കുലാർ സർജറിയിൽ പുതിയ ചുവടുവെപ്പ്. | #Vascular #Surgery At #Kozhikode #Starcare #Hospital.

കോഴിക്കോട് : വാസ്കുലാർ സർജറിയിൽ കേരളത്തിലെ ആദ്യ ഡി.ആർ.എൻ.ബി സൂപ്പർ സ്പെഷ്യാലിറ്റി കോഴ്‌സ് പരിശീലനത്തിനു അംഗീകാരം നേടി സ്റ്റാർകെയർ ഹോസ്പിറ്റൽ. തിരുവനന്തപുരത്തെ ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് ശേഷം വാസ്കുലാർ സർജറി വിഭാഗത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി പരിശീലനം നൽകുന്ന കേരളത്തിലെ രണ്ടാമത്തെ സ്ഥാപനം ആണ് സ്റ്റാർകെയർ, കൂടാതെ ഇത്തരം സങ്കീർണ്ണ മേഖലകളിലെ സ്വകാര്യ മേഖലയിലെ ആദ്യ പരിശീലനകേന്ദ്രം കൂടിയാണ് സ്റ്റാർകെയർ.

വാസ്കുലാർ സർജറിയിൽ നിലവിലെ എം.സി.എച്ച് ബിരുദത്തിനു തത്തുല്യമായ യോഗ്യതയാണ് ഡി.ആർ.എൻ.ബി. മൂന്നു വർഷമാണ് കോഴ്‌സ് കാലാവധി. ഡൽഹിയിലെ നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ ആണ് കോഴ്‌സിന് അംഗീകാരം നൽകുന്നത്. ആഗസ്റ്റ് മാസത്തിൽ നടക്കുന്ന യോഗ്യതാപരീക്ഷയ്ക്ക് ശേഷം ഈ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിക്കും. പ്രതിവർഷം 5000 നു മേലെ ഒ.പി യും 2000 നു മേലെ ഐ.പി യും 1500 നു മേലെ സർജറികളും നടക്കുന്ന വടക്കൻ കേരളത്തിലെ മികച്ച വാസ്കുലാർ സെന്ററെന്ന അടിസ്ഥാനത്തിലാണ് പരിശീലന കേന്ദ്രമായി സ്റ്റാർകെയറിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
 വെരിക്കോസ് വെയിനിനു നൂതനമായ ഗ്ലൂ ട്രീറ്റ്മെന്റ്, ലേസർ ട്രീറ്റ്മെന്റ്, പെരിഫെറൽ ആൻജിയോപ്ലാസ്റ്റി, ബൈപ്പാസ്, അന്യൂറിസം, എ.വി ഫിസ്റ്റുല എന്നിവയ്ക്ക് ഏറ്റവും മികച്ച ചികിത്സ നൽകുന്ന വടക്കൻ കേരളത്തിലെ ഏറ്റവും വിപുലവും തിരക്കേറിയതുമായ വാസ്കുലാർ വിഭാഗമാണ് സ്റ്റാർകെയറിലേത്. 4000ലധികം എ.വി ഫിസ്റ്റുല, 3000 ലധികം ലേസർ / ഗ്ലൂ ചികിത്സ (വെരിക്കോസ് വെയിൻ), 1000ലധികം PTA, 500ലധികം ബൈപ്പാസ് സർജറി, 200ലധികം വീനോപ്ലാസ്റ്റി എന്നിവ വിജയകരമായി പൂർത്തിയാക്കിയ ഡോ. സുനിൽ രാജേന്ദ്രൻ ആണ് വാസ്കുലാർ സർജറി വിഭാഗം മേധാവി. പെരിഫെറൽ ആർട്ടറിയിലെ തടസ്സം ആന്ജിയോപ്ലാസ്റ്റിയോ ബൈപ്പാസ് സർജറിയോ വഴി പരിഹരിച്ച് കാൽ മുറിച്ചു മാറ്റുന്നത് പരമാവധി ഒഴിവാക്കുന്നതിൽ വിദഗ്ദ്ധനായ ഡോ. സുനിൽ 'ഇന്ത്യ ടുഡേ മാസിക' തയ്യാറാക്കിയ തെക്കേ ഇന്ത്യയിലെ മികച്ച വാസ്കുലാർ സർജന്മാരുടെ ലിസ്റ്റിൽ മൂന്നാമതായി ഇടം നേടിയിരുന്നു. ഡി.ആർ.എൻ.ബി നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സീഷെൽസ് സൗവറിയിൽ വച്ച് നടന്ന പത്ര സമ്മേളനത്തിൽ വച്ച് നടന്നു. ഡോ.സുനിൽ രാജേന്ദ്രൻ, ഡോ. പ്രദീപ് (വാസ്കുലാർ സർജൻ), സത്യ (സി.ഇ.ഒ), ഡോ. അബ്ദുള്ള ചെറയക്കാട്ട് (ചെയർമാൻ & മാനേ. ഡയറക്ടർ), ഡോ. ഫവാസ് എം (ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ), മുഹമ്മദ് സാബിർ (എച്ച് ആർ) എന്നിവർ പങ്കെടുത്തു.