#അവധി മാറ്റി, #മുഹറം ആഗസ്റ്റ് 09 (#ചൊവ്വാഴ്ച) -ന്. #തിങ്കളാഴ്ച്ച പ്രവർത്തി ദിവസം. | Changed holiday, #Muharram on #August_09 (Tuesday). #Monday is working day.
ഓഗസ്റ്റ് 04, 2022
ഇസ്ലാമിക ആഘോഷ ദിവസമായ മുഹറം അവധി തിങ്കളാഴ്ചയില്‍ നിന്നും ചൊവ്വാഴ്‌യിലേക്ക് മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചു. ഹിജ്റ കലണ്ടര്‍ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് അവധി മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവൃത്തി ദിവസമായിരിക്കും. മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍നിശ്ചയിച്ചത്. നേരത്തെ അവധി ഓഗസ്റ്റ് എട്ടിനായിരുന്നു. ഇതാണ് ഓഗസ്റ്റ് ഒമ്പതിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍, സ്‌കൂളുകള്‍ തുടങ്ങിയവയ്ക്കടക്കം ചൊവ്വാഴ്ച്ച ( ആഗസ്റ്റ് 09 ) അവധിയായിരിക്കും.