Blood Donors Kerala : ആഘോഷങ്ങൾക്ക് മാനവികതയുടെ മുഖം : ബ്ലഡ് ഡോണേഴ്‌സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയുടെ ഓണാഘോഷം വ്യത്യസ്തമാകുന്നത് ഇങ്ങനെയൊക്കെയാണ്...

ആലക്കോട് : ജീവിതയാത്രയിൽ ഒറ്റപ്പെട്ട് പോയവർക്ക് സാന്ത്വനമായി ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാണോക്കുണ്ട് കാരുണ്യ ഭവനിൽ സംഘടിപ്പിച്ച ഓണാഘോഷം വ്യത്യസ്തമായി. ഓണപ്പൂക്കളം ഒരുക്കി ഓണക്കോടി വിതരണം ചെയ്ത് ഓണപ്പാട്ടുകൾ പാടി നടന്ന ആഘോഷ പരിപാടി അന്തേവാസികൾക്ക് ആവേശം പകർന്നു.


തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പ്രേമലത ഉദ്ഘാടനം ചെയ്തു.ബി.ഡി.കെ താലൂക്ക് പ്രസിഡൻ്റ് മൻസൂർ മുഹമ്മദ് അദ്ധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് അംഗം പി.പി വിനീത ഓണക്കോടി വിതരണം ചെയ്തു.ബി.ഡി.കെ സംസ്ഥാന ജനറൽ സെക്രട്ടറി ജെ.സനൽ ലാൽ, എക്സിക്യൂട്ടീവ് അംഗം സജിത്ത് വി.പി, ജില്ലാ ജനറൽ സെക്രട്ടറി സമീർ മുതുകുറ്റി, പ്രസിഡൻ്റ് അജീഷ് തടിക്കടവ്, വൈസ് പ്രസിഡൻ്റ് നദീർ കാർക്കോടൻ, ചാണോക്കുണ്ട് സെൻ്റ് മേരീസ് സെമിനാരി പ്രൊഫസർ ഫാ.ജിയോ പുളിക്കൻ, ബദർ ജുമാ മസ്ജിദ് ഖത്തീബ് അശ്രഫ് ഫൈസി അടിച്ചേരി, എസ് എൻ ഡി പി പ്രതിനിധി സുരേഷ് പി.എസ് എന്നിവർ സംസാരിച്ചു.

അനൂപ് സുശീലൻ, എൻ.ബിജുമോൻ, ശരണ്യ തെക്കീൽ, വിജി വിനോദ്, ശ്രുതി പി.വി, സലീം പടപ്പേങ്ങാട്, അക്ഷയ് കൊളച്ചേരി, എം.കെ ഉമാദേവി, സലീഷ്യ റോസ് തോമസ്, സി.കെ അനിത എന്നിവർ നേതൃത്വം നൽകി. സിനി ജോസഫ് സ്വാഗതവും സിസ്റ്റർ അമല നന്ദിയും പറഞ്ഞു.