പയ്യന്നൂർ : കേന്ദ്ര അന്വേഷണ ഏജൻസികളുടെ റെയ്ഡിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹർത്താലിനിടെ കണ്ണൂരിലെ പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമം.
കണ്ണൂർ: പയ്യന്നൂരിൽ ഹർത്താൽ ദിനത്തിൽ കടകളിൽ കയറി കടകൾ അടപ്പിക്കാൻ ശ്രമിച്ച നാല് എസ്ഡിപിഐ പ്രവർത്തകർക്ക് നേരെ നാട്ടുകാരും കടയുടമകളുടെയും പ്രതിഷേധം, ഭീഷണിപ്പെടുത്താൻ വന്നവരെ അക്ഷരാർഥത്തിൽ പഞ്ഞിക്കിട്ടാണ് പോലീസിൽ ഏൽപ്പിച്ചത്. നവ മാധ്യമങ്ങളിൽ വീഡിയോ വൈറലായി.
പോലീസ് സ്ഥലത്തെത്തി നാല് എസ്ഡിപിഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ഇന്ന് (സെപ്റ്റംബർ 23) രാവിലെ പയ്യന്നൂർ സെൻട്രൽ ബസാറിലാണ് സംഭവം.
ഹർത്താൽ അനുകൂലികൾ ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. നാട്ടുകാരും കടക്കാരും ഓട്ടോഡ്രൈവർമാരും പ്രതിഷേധിച്ചതോടെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃക്കരിപ്പൂർ കാരോളം സ്വദേശികളായ കെ.വി.മുബഷീർ, അബ്ദുൾ മുനീർ, തൃക്കരിപ്പൂർ ഒളവറ സ്വദേശി നർഷാദ് വടക്കുമ്പാട്, രാമന്തളി സ്വദേശി ഷൊഹൈബ് സി.കെ എന്നിവരാണ് അറസ്റ്റിലായത്.