ചങ്ങനാശേരി : ദൃശ്യം മോഡല് ചങ്ങനാശേരിയില് യുവാവിനെ കൊലപ്പെടുത്തിയെന്ന സംശയം, പോലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചങ്ങനാശേരിയിലെ സുഹൃത്തിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ആലപ്പുഴ ആര്യാട് നിന്ന് കാണാതായ ബിന്ദുമോന്റെ (43) മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ചങ്ങനാശേരി എസി കോളനിയിൽ ബിന്ദുമോന്റെ സുഹൃത്ത് മുത്തുകുമാറിന്റെ വീടിനു പിന്നിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു.
യുവാവിന്റെ മൃതദേഹം ചങ്ങനാശേരിയിലെ സുഹൃത്തിന്റെ വീട്ടിൽ കുഴിച്ചിട്ടതാണെന്ന സംശയത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ ആളെ കുഴിച്ചുമൂടിയ ശേഷം ഉപരിതലം കോൺക്രീറ്റ് ചെയ്തതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
കഴിഞ്ഞ മാസം 26നാണ് ആലപ്പുഴ നോർത്ത് പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബിന്ദുമോൻ എന്ന യുവാവിനെ കാണാതായത്. 28ന് ബന്ധുക്കൾ സ്റ്റേഷനിലെത്തി പരാതി നൽകിയതോടെ പൊലീസ് എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതിനിടെ, കാണാതായ ബിന്ദുകുമാറിന്റേതെന്ന് സംശയിക്കുന്ന ബൈക്ക് കൊട്ടാരത്തിൽക്കടവ് ഭാഗത്ത് പുതുപ്പള്ളിക്ക് സമീപത്തെ കുഴിയിൽ നിന്ന് കണ്ടെത്തി.