#WHATSAPP STOP : ഐഫോൺ ഉൾപ്പെടെ ഈ ഫോണുകളിൽ ഒന്നും ഇനിമുതൽ വാട്ട്സ്ആപ്പ് ലഭിക്കില്ല..!

അടുത്ത ആഴ്ച മുതൽ ചില ഫോണുകളിൽ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കില്ല. സോഫ്ട്വെയർ അപ്‌ഡേറ്റ് ചെയ്യാത്ത പഴയ മോഡൽ ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും സേവനം നഷ്‌ടമാകുമെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു.

  ഐഒഎസ് 10, ഐഒഎസ് 11 പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിൽ ഒക്ടോബർ 24 മുതൽ വാട്ട്‌സ്ആപ്പ് പ്രവർത്തനരഹിതമാകും.  ഈ ഫോണുകളിൽ വാട്ട്‌സ്ആപ്പ് പിന്തുണയ്‌ക്കില്ലെന്ന് കമ്പനി അറിയിച്ചു.  ഐഫോൺ 12 മുതൽ പുതിയ മോഡലുകളിൽ സേവനം തുടർന്നും ലഭ്യമാകും. പഴയ പതിപ്പ് ഉപയോഗിക്കുന്നവർ ഐഒഎസ് അപ്ഡേറ്റ് ചെയ്യണമെന്നും കമ്പനി അറിയിച്ചു.

  പഴയ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിലും വാട്ട്‌സ്ആപ്പ് സേവനം ലഭ്യമല്ല.  ആൻഡ്രോയിഡ് 4.1 അല്ലെങ്കിൽ പുതിയ ആൻഡ്രോയിഡ് മോഡലുകളിൽ സേവനം തുടർന്നും ലഭ്യമാകുമെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു.  പഴയ ഐഫോൺ മോഡലുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് വരും ദിവസങ്ങളിൽ സേവനം ലഭ്യമാകില്ലെന്ന് മുന്നറിയിപ്പ് നൽകുമെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി.