#How_To_Reduce_Screen_Time : നിങ്ങളുടെ കുട്ടികൾ മൊബൈൽ അല്ലെങ്കിൽ ഡിജിറ്റൽ മീഡിയകളിൽ കൂടുതൽ സമയം ചിലവിടാറുണ്ടോ ? സ്‌ക്രീൻ ടൈം കുറക്കാനുള്ള ഈ ലളിതമായ മാർഗ്ഗങ്ങൾ പരീക്ഷിക്കൂ..

ഈ പുതിയ കാലഘട്ടത്തില്‍  കുട്ടികൾ പുസ്തകങ്ങളെയും കളിക്കളങ്ങളെയും ഉപേക്ഷിച്ച് മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യയുടെ പിടിയില്‍ അമര്‍ന്നി രിക്കുന്നു. കൊറോണ മഹാമാരിക്ക് ശേഷം മൊബൈൽ ഫോണിന്റെയും ടിവിയുടെയും ഉപയോഗം വര്‍ദ്ധിച്ചത് സ്വാഭാവികവുമാണ്, എന്നാല്‍ ഈ വിഷയത്തിന്‍റെ ദോഷ വശങ്ങള്‍ നമ്മുടെ സമൂഹത്തിലും ഉയര്‍ന്നുവരുവാന്‍ പോകുന്നതേയുള്ളൂ. സാമൂഹികമായും ശാരീരികമായും ഈ വിഷയങ്ങള്‍ പുതിയ തലമുറയെ ബാധിക്കുമെന്നതില്‍ സംശയമില്ല.
അമിതമായ മൊബൈൽ അല്ലെങ്കിൽ ടിവി കാണൽ കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ബാധിക്കുന്ന വിഷയം തന്നെയാണ്. അതിനാല്‍ തന്നെ ഈ വിഷയത്തെ ശാസ്ത്രീയമായി ഗൌരവമായി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യം തനെയാണ്‌. എങ്ങനെ ഇത്തരം മീഡിയകളുമായുള്ള സ്ക്രീന്‍ സമയം കുറയ്ക്കുവാനുള്ള ലളിതവും ശാസ്ത്രീയവുമായ മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയാണെന്ന് മാതാപിതാക്കള്‍ എങ്കിലും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

അത്തരം മാര്‍ഗ്ഗങ്ങളെ ഇവിടെ നമുക്ക് പരിച്ചയപെടാം, ഓര്‍ക്കുക കുട്ടികളെ ഇത്തരം സാങ്കേതിക വിദ്യയില്‍ നിന്നും  പൂര്‍ണ മായും  അടര്‍ത്തി മാറ്റുക പ്രായോഗികമല്ല, പുത്തൻ സാങ്കേതിക വിദ്യയും  സോഷ്യൽ മീഡിയയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് മുമ്പ് അതിന്റെ ഗുണങ്ങളും ദോഷങ്ങളും അവരെ കൃത്യമായി ബോധ്യപ്പെടുതെണ്ടത് അനിവാര്യമാണ്.

ഒരു ടൈം ടേബിള്‍ ഉണ്ടാക്കുക :
പഠിക്കേണ്ട സമയവും കളിക്കേണ്ട സമയവും ഭക്ഷണം കഴിക്കേണ്ട സമയവും കൂടാതെ കംപ്യുട്ടര്‍/ടിവി/മൊബൈല്‍ എനിവ ഉപയോഗിക്കേണ്ടുന്ന സമയവും ഉള്‍പ്പെടുത്തി ഒരു ഷെഡ്യൂള്‍ ഉണ്ടാക്കുക, ഇത് സ്ക്രീന്‍ ടൈമിനോടൊപ്പം അച്ചടക്കവും വളര്‍ത്താ ന്‍ സഹായിക്കും. ഓരോ പ്രായത്തിലുമുള്ള കുട്ടികള്‍ക്ക്  ശാസ്ത്രീയമായി എത്രസമയം ഇവ ഉപയോഗിക്കാം എന്നതിനനുസരിച്ച് വേണം സമയം ക്രമീകരിക്കാന്‍. ഇതിനായി വിദഗ്ദ്ധരുടെ അഭിപ്രായം തേടാവുന്നതാണ്.

കുട്ടികളുമായി സമയം ചിലവഴിക്കുക :
കുട്ടികളുമായി കൂടുതൽ സമയം ചിലവഴിക്കാൻ മാതാപിതാക്കളും കുടുംബാങ്ങങ്ങളും ശ്രമിക്കുക, മൊബൈല്‍ അല്ലെങ്കില്‍ ടിവി ഉപയോഗിക്കാതെ വീട്ടിലിരുന്ന് വ്യത്യസ്‌തമായ പ്രവർത്തനങ്ങൾ നടത്തി അവരെ സജീവമായി നിലനിർത്തുക, ഇതിനായി അവര്ക്ക്  താത്പര്യമുള്ള വിഷയങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

യോഗ / കായിക പരിശീലനം :  യോഗ, പ്രാണായാമം, എക്സര്‍സൈഅസ്, മറ്റ് കായിക പരിശീലനങ്ങള്‍ എന്നിവയിൽ കൂടുതൽ സമയം ചെലവഴിക്കുക.
കുട്ടികളുമായുള്ള തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുക : കുട്ടികൾ എപ്പോഴും അവരുടെ ലോകത്താണെങ്കിൽ മാതാപിതാക്കളും കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിടുകയാണെങ്കിൽ, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അകലം വർദ്ധിക്കും. അത് വര്‍ദ്ധിച്ച് പിന്നീട് ഒരു ദിവസം അവർ നിങ്ങളുടെ വാക്കുകൾ അവഗണികുന്ന അവസ്ഥ വരെ എത്തിയേക്കാം, അതിനാല്‍ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുക. അങ്ങനെയെങ്കില്‍ വിഷമങ്ങളില്‍ നിന്നും മറ്റും ഒളിച്ചോടാന്‍ അവര്‍ മോബൈല്‍ഫോണോ കമ്പ്യുട്ടറോ ഉപയോഗിക്കുകയില്ല.

മാനസികോല്ലാസം വര്‍ദ്ധി്പ്പിക്കുന്ന പ്രവര്ത്ത നങ്ങള്‍ ചെയ്യുക :

മാനസിക സമ്മര്ദ്ങ്ങളില്‍ നിന്നും ഒളിച്ചോടാനായി സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്നവര്‍ ഉണ്ട്, പക്ഷെ ഇങ്ങനെ ചെയുനത് ഗുണത്തെക്കാള്‍ ദോഷത്തില്‍ അവസാനിക്കും, മൊബൈൽ ഫോണുകൾ കൂടുതലായി ഉപയോഗിച്ചാൽ സുഹൃത്തുക്കളുമായും മാതാപിതാക്കളുമായും ബന്ധുക്കളുമായും ബന്ധം നഷ്ടപ്പെടാൻ സാധ്യതയുണ്ട്, ശാഠ്യം വർദ്ധിക്കും, അത് മാനസിക പ്രശ്‌നങ്ങൾക്കും കാരണമാകും. അതിനാല്‍ മാനസികോല്ലാസം വര്ദ്ധിപ്പിക്കുന്ന പ്രവര്ത്ത്നങ്ങളില്‍ ഉദാഹരണമായി ചെറിയ പിക്നിക്ക് പോലെയുള്ളവ എല്ലാവരും ചേര്‍ന്ന് നടത്തുന്നത് മൊബൈല്‍ ഉപയോഗം കുറക്കുന്നതിനു സഹായിക്കും.


ഈ പോസ്റ്റ് സഹായകരമാകുന്ന എങ്കിൽ ഷെയർ ചെയ്യൂ..