വയറിളക്കം, മലബന്ധം, പനി എന്നിവയുടെ കാരണമായേക്കാവുന്ന
ഗിയാർഡിയ എന്ന പരാദജീവിയുടെ സാന്നിധ്യത്തെ ജറുസലേമിലെ സമ്പന്നർ ഉപയോഗിച്ചിരുന്ന
ഏകദേശം 2,600 വർഷം പഴക്കമുള്ള രണ്ട് ടോയ്‌ലറ്റുകളുടെ അവശിഷ്ടങ്ങളിൽ നിന്ന്
ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തി. ഗിയാർഡിയയുടെ സാന്നിധ്യം മനസ്സിലാക്കുന്ന
ഏറ്റവും പഴക്കമുള്ള ജൈവ തെളിവാണ് അവശിഷ്ടങ്ങൾ എന്ന് ഗവേഷകർ മെയ് 25-ന്
പുറത്തുവിട്ട പാരാസൈറ്റോളജിയ റിപ്പോർട്ടില്‍ പറയുന്നു.
ഗിയാർഡിയ
ഡുവോഡിനാലിസ് എന്ന ഏകകോശ പരാന്നഭോജിയെ ഇന്ന് ഭൂമിയിലെ മുഴുവന്‍
മനുഷ്യരുടേയും കുടലിൽ കാണാം. ഇത് എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നില്ല -
എന്നാൽ രോഗാണുക്കൾ എങ്ങനെ രൂപപ്പെട്ടുവെന്നും അവ എങ്ങനെ ലോകത്തിന്റെ എല്ലാ
കോണിലേക്കും നീങ്ങിയെന്നും കണ്ടെത്തുന്നത് എളുപ്പമുള്ള കാര്യമല്ല. ചില കുടൽ
പരാന്നഭോജികൾ നൂറ്റാണ്ടുകളായി നിലത്ത് സംരക്ഷിക്കപ്പെടുമെങ്കിലും,
മറ്റുള്ളവ, ഗിയാർഡിയ പോലെ, പെട്ടെന്ന് ശിഥിലമാകുകയും മൈക്രോസ്കോപ്പിന്
നിരീക്ഷണത്തില്‍ പോലും കണ്ടെത്താൻ കഴിയില്ല.
1991 ലും 2019 ലും,
ജറുസലേമിലെ രണ്ട് സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പുരാവസ്തു ഗവേഷകർ മാളിക
പോലുള്ള വീടുകളുടെ അവശിഷ്ടങ്ങളിൽ കല്ല് ടോയ്‌ലറ്റ് സീറ്റുകൾ കണ്ടെത്തി.
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പാലിയോപാരസിറ്റോളജിസ്റ്റായ പിയേഴ്‌സ്
മിച്ചൽ പറയുന്നത്, "വളരെ ആഡംബരമുള്ള ആളുകൾ" ഉപയോഗിക്കുന്ന " മികച്ച
രീതിയില്‍ ഉള്ള ടോയ്‌ലറ്റുകളായിരുന്നു".
ഈ ടോയ്‌ലറ്റുകളുടെ
സീറ്റിനടിയിൽ നിന്ന് എടുത്ത മണ്ണിന്‍റെ സാമ്പിളുകളില്‍
വട്ടപ്പുഴുവിന്‍റെയും മറ്റ് സാധ്യമായ കുടൽ പരാന്നഭോജികളുടെയും അംശങ്ങൾ
കാണിച്ചു. രണ്ട് സീറ്റുകൾക്കു കീഴിലും സഹസ്രാബ്ദങ്ങൾ പഴക്കമുള്ള അഴുകിയ
അവശിഷ്ടങ്ങളില്‍ നിന്നും ലഭിച്ച ഗിയാർഡിയയുടെയും മറ്റ് രണ്ട് ദുർബലമായ
പരാന്നഭോജികളുടെയും ആന്റിബോഡികൾ ഉപയോഗിച്ചാണ് മിച്ചലും അദ്ദേഹത്തിന്‍റെ
സഹപ്രവർത്തകരും ഈ വിശകലനത്തില്‍ എത്തിയത്.
അക്കാലത്ത് ജറുസലേമിൽ
ഗിയാർഡിയ ഉണ്ടായിരുന്നതായി "ധാരാളം സംശയങ്ങൾ" ഉണ്ടായിരുന്നു, കാരണം പുരാതന
കാലത്തെ രോഗത്തിന്‍റെയും അതിന്റെ കാരനത്തിന്‍റെയും പടര്‍ച്ച
പുനർനിർമ്മിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, മിച്ചൽ പറയുന്നു.
എന്നാൽ
ഇത് ഈ മേഖലയിലെ സ്ഥിരം സാന്നിധ്യമായിരുന്നുവെന്ന് കണ്ടെത്തൽ സൂചന
നൽകുന്നുവെന്ന് ഈ പഠനത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഫ്രാൻസിലെ ബെസാൻസോണിലെ
യൂണിവേഴ്സിറ്റി ബർഗോഗ്നെ ഫ്രാഞ്ചെ-കോംറ്റെയിലെ പാലിയോപാരസിറ്റോളജിസ്റ്റായ
മറ്റിയു ലെ ബെയ്‌ലി പറഞ്ഞു.
മലിനമായ വെള്ളത്തിലൂടെയും ചിലപ്പോൾ
ഈച്ചകളിലൂടെയും പടരുന്ന ഗിയാർഡിയ പോലെയുള്ള ഒരു രോഗാണുക്കൾ പുരാതന
ജറുസലേമിൽ നിലനിന്നിരുന്നുവെന്നും ഒരുപക്ഷേ വ്യാപകമായിരുന്നുവെന്നുമുള്ള
ആശയം ഇരുമ്പുയുഗ നഗരത്തിന് ചുറ്റുമുള്ള ചൂടും വരണ്ടതും പ്രാണികളാൽ
നിറഞ്ഞതുമായ കാലാവസ്ഥ കണക്കിലെടുക്കുമ്പോൾ വളരെയധികം സാധ്യതയുള്ളത്
തന്നെയാണ് , മിച്ചൽ പറയുന്നു.