മഴ ലഭിക്കാത്ത പ്രദേശത്ത് മഴ പെയ്യിപ്പിക്കാന്‍ കഴുത കല്യാണം നടത്തി ഒരു ഗ്രാമം #Life

 തമിഴ്‌നാട്ടിലെ ഒരു ഗ്രാമം മഴ ലഭിക്കാൻ കഴുതകളെ വിവാഹം കഴിച്ചു. സാരി, വളകൾ, മാല, ലിപ്സ്റ്റിക്, നെയിൽ പോളിഷ് എന്നിവ അണിഞ്ഞാണ് പെൺകഴുതയെ മണ്ഡപത്തിലെത്തിച്ചത്. ധോത്തിയും തലപ്പാവും ധരിച്ചാണ് വരൻ എത്തിയത്.



തുടർന്ന് ക്ഷേത്രത്തിൽ പൂജ നടത്തി. പെണ്‍ കഴുതയ്ക്ക് മംഗളസൂത്രം നല്‍കി വിവാഹം ചെയ്തു. വിവാഹത്തിനെത്തിയവർ പണം നൽകി. മനുഷ്യ വിവാഹത്തിൻ്റെ എല്ലാ ഔപചാരികതകളോടും കൂടിയാണ് കഴുത വിവാഹവും നടന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ കടുത്ത വരൾച്ചയുണ്ടായപ്പോൾ കഴുതകളെ വിവാഹം കഴിച്ച് മഴ പെയ്തതുവെന്നും ഗ്രാമവാസികൾ അവകാശപ്പെട്ടു. 

കോയമ്പത്തൂരിലെ അന്നൂരിലാണ് റാക്കിപ്പാളയം, കോവിൽപാളയം നിവാസികൾ ഒത്തുചേർന്ന് ‘പഞ്ച കല്യാണി കല്യാണം’ നടത്തിയത്. കഴിഞ്ഞ 6 മാസമായി മഴയില്ലാതെ പ്രദേശത്ത് കടുത്ത വരൾച്ച അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ചടങ്ങ് നടത്തിയത്.

റാക്കിപ്പാളയം പ്രദേശത്തെ പെൺകഴുതയാണ് വധു. വരന്‍ അയൽഗ്രാമമായ കോവിൽപാളയത്തെ ആൺകഴുതയും.സുബ്രഹ്മണ്യർ ക്ഷേത്രത്തിലാണ് കഴുതകളുടെ വിവാഹം നടന്നത്. കഴുതകളെ കല്യാണം കഴിപ്പിച്ചാൽ മഴ പെയ്യുമെന്നത് ഒരു വിശ്വാസമാണെന്ന് ഗ്രാമ വാസികള്‍ പറയുന്നു.