സൗജന്യ റേഷൻ വിതരണം നാളെ (01 ഏപ്രിൽ 2020) മുതൽ ; ക്രമീകരണം ഇങ്ങനെ | Kerala Government starts ration supply on tomorrow


റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ 0,1 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കുള്ള റേഷന്‍ വിതരണം നാളെ (ഏപ്രില്‍ 1) നടക്കും. കാര്‍ഡ് നമ്പര്‍ 2,3 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഏപ്രില്‍ രണ്ടിനും 4,5 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഏപ്രില്‍ മൂന്നിനുമാണ് റേഷന്‍ വിതരണം. 6,7 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പരുള്ളവര്‍ക്ക് ഏപ്രില്‍ നാലിനും 8,9 അക്കങ്ങളുള്ളവര്‍ക്ക് ഏപ്രില്‍ അഞ്ചിനും റേഷന്‍ വിതരണം ചെയ്യും.

അന്നേ ദിവസം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് എത്തി സാധനങ്ങള്‍ വാങ്ങാനാകും. നേരിട്ടെത്തി റേഷന്‍ വാങ്ങാനാകാത്തവര്‍ക്ക് സാധനങ്ങള്‍ നേരിട്ട് വീട്ടിലെത്തിച്ച നല്‍കണം. സാധനങ്ങളുടെ വിതരണം നടത്തേണ്ടത് നിശ്ചയിക്കപ്പെട്ടിട്ടുള്ളവര്‍ മാത്രമാകണം.

മുൻഗണന വിഭാഗം രാവിലെ. മുൻഗണനേതര വിഭാഗം ഉച്ചക്ക് ശേഷം.

0,1 അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുടമകൾക്ക് നാളെയും

2, 3 ൽ അവസാനിക്കുന്ന റേഷൻ കാർഡുടമകൾക്ക്
April 2 നും

4,5 ൽ അവസാനിക്കുന്ന റേഷൻ കാർഡുടമകൾക്ക്
April 3 നും

6,7 ൽ അവസാനിക്കുന്ന റേഷൻ കാർഡുടമകൾക്ക്
April 4 നും

8,9 ൽ അവസാനിക്കുന്ന റേഷൻ കാർഡുടമകൾക്ക്
April 5നും