ഈയിടെ ഒരു വാര്‍ത്ത കേട്ടു, ഒരു കുട്ടി ജീവിതമവസാനിപ്പിചെന്ന്. അതും പഠിക്കാന്‍ കഴിയാത്തതു കൊണ്ട്. ഒരാള്‍ മാത്രമൊന്നുമല്ല. ഒട്ടനവധി കുട്ടികള്‍ ഇങ്ങനെ ചെയ്യുന്നുണ്ട്.പരീക്ഷ പേടിച്ച് ജീവിതമവസാനിപ്പിച്ച നിരവധി കുട്ടികളുടെ വാര്‍ത്ത നാം നിരന്തരം കേള്‍ക്കാറുണ്ട്.
എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ ഇങ്ങനെ ചെയ്യുന്നത്? എപ്പോഴെങ്കിലും ആലോചിച് നോക്കിയിട്ടുണ്ടോ? അതിനുള്ള ഒരു കാരണം എന്തെന്നാല്‍ അവരുടെ മനസ് ദുര്‍ബലമാണ്. ചെറുപ്പം മുതല്‍ക്കെ കൃത്യമായ ചട്ടക്കൂടിനുള്ളില്‍ വളര്‍ത്തി, സുഹൃത്തിനെക്കാളും, അല്ലെങ്കില്‍ അയല്‍പക്കത്തെ കുട്ടികളെക്കാളും മാര്‍ക്ക് കൂടുതല്‍ ഇല്ലെങ്കില്‍ കുട്ടികളെ മറ്റുള്ളവരുടെ പേര് പറഞ്ഞ് കളിയാക്കിയും, കുറ്റപ്പെടുത്തിയും ,ശാസിച്ചും വളര്‍ത്തിയാല്‍ അവര്‍ എങ്ങനെ ദുര്‍ബലരല്ലാതിരിക്കും? രക്ഷിതാക്കളോടാണ് എന്റെ ചോദ്യം..അവരെ ദുര്‍ബലരാക്കിയത് രക്ഷിതാക്കളും സമൂഹവും ഒക്കെ ചേര്‍ന്നാണ്.
പരീക്ഷയാണ്, പഠിച്ചു കഴിഞ്ഞില്ല,പഠിക്കാന്‍ പറ്റുന്നില്ല, പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞാല്‍ വീട്ടില്‍ നിന്ന് വഴക്ക് പറയും.എന്നെക്കാള്‍ അടുത്തുള്ളവന് മാര്‍ക്ക് കൂടിയാല്‍ ചീത്ത പറയും. അതിലും നല്ലത് മരണമാണെന്ന് ഓര്‍ത്ത് പല തെറ്റായ മനോഭാവത്തിലേക്കും പോകുകയാണ് നമ്മുടെ മക്കള്‍.
ഇതിന് ഒരു പരിഹാരം കാണണ്ടേ?
കുട്ടികള്‍ തളരുമ്പോള്‍ തണലാവാന്‍ ഒരാള്‍ കൂടെ ഉണ്ടെങ്കില്‍ അതല്ലേ ഏറ്റവും നല്ല മരുന്ന്. ആ മരുന്ന് ഉണ്ടാവുമ്പോള്‍ പിന്നെ ആരെങ്കിലും മരണം തേടി പോകുമോ .കുട്ടികളോട് നല്ല രീതിയില്‍ സംസാരിക്കുക. അവരുടെ വിഷമം എന്താണെന്ന് മനസിലാക്കുക.അതിനു ശേഷം അവരേ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുക.
നാല് പുസ്തക താളുകളിലോ, ഉത്തരക്കടലാസുകളിലോ അല്ല ജീവിതം കുറിച്ച് വച്ചിട്ടുള്ളത് എന്ന് ആദ്യം അവരെ പറഞ്ഞ് മനസിലാക്കുക. ജീവിതം നിങ്ങള്‍ക്ക് മുന്നില്‍ വിശാലമായ ഒരുപാട് കാര്യങ്ങള്‍ കാത്തുവച്ചിട്ടുണ്ടെന്ന് ഓര്‍ക്കുക. ഒന്ന് അല്ലെങ്കില്‍ മറ്റൊരു കഴിവുണ്ടാകും. അത് കണ്ടെത്തി അത് വളര്‍ത്തിയെടുക്കുക.
ഇനി ഉള്ളത് കുട്ടികളോടാണ്.. തളരരുത്. ജീവിതം വളരെ വിശാലമായ ഒരു ലോകം നിങ്ങള്‍ക്കായി കാത്തു വച്ചിട്ടുണ്ടാകും. അത് കണ്ടെത്തുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്വം.പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ അവര്‍ എന്ത് വിജാരിക്കും ,ഇവര്‍ എന്ത് വിജാരിക്കുമെന്നൊക്കെ വിജാരിച്ച് ഇരിക്കരുത്. ആര് എന്തുവേണമെങ്കിലും വിജാരിചോട്ടെ. നിങ്ങളില്‍ നിങ്ങള്‍ക്ക് വിശ്വാസം ഉണ്ടെങ്കില്‍ പിന്നെ എന്തിനു പേടിക്കണം...Believe in Your Self