ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ്, ഒരു രൂപ എന്നത് ഒരു സാധാരണ
ഇടപാട് മാധ്യമമായിരുന്നു, ആ കാലഘട്ടത്തില്‍ ഒരു രൂപ ഉപയോഗിച്ച് ഒരു രൂപ
നോട്ട് ഉപയോഗിച്ച് വീട്ടിലേക്ക് ആവശ്യത്തിന് പഞ്ചസാരയോ അരിയോ തുടങ്ങി വിവിധ
സാധനങ്ങൾ വാങ്ങാമായിരുന്നു. എനാല്‍ കാര്യങ്ങൾ കൂടുതൽ ചെലവേറിയതനുസരിച്ച്,
പണത്തിന്‍റെ മൂല്യം കുറഞ്ഞു വന്നതിനാല്‍ 1 രൂപ നോട്ടിന്‍റെ പ്രചാരം
കുറയുകയും അച്ചടി പോലും നിര്‍ത്തുകയും ചെയ്തു.
ഇപ്പോഴിതാ, ഏകദേശം 20
വർഷങ്ങൾക്ക് ശേഷം, ഒരു രൂപ നോട്ട് വീണ്ടും പുറത്തിറക്കി. എന്നാൽ ഇന്നത്തെ
രീതിയിലും ഒട്ടുമിക്ക ഉൽപ്പന്നങ്ങൾക്കും വില വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും
ഒരു രൂപ നോട്ട് ഉപയോഗിച്ച് ഇപ്പോഴും വാങ്ങാൻ കഴിയുന്ന വസ്തുക്കളുടെ ഒരു
ലിസ്റ്റ് ഇതാ:
1. മിഠായിയും ച്യൂയിംഗും :
ഇന്നും ഒരു രൂപയ്ക്ക്
സുലഭമായും കാലങ്ങളായി മാറ്റമില്ലാതെയും ലഭിക്കുന്ന വസ്തുക്കളില്‍ ഒന്നാണ്
ഇവ. വിലയേറിയവ വിപണിയിൽ ലഭ്യമാണെങ്കിലും 1 രൂപയുടെ മിഠായികൾ ഇപ്പോഴും
നമുക്ക് ലഭ്യമാണ്. ഇന്നത്തെ തലമുറയിൽ ഭൂരിഭാഗവും ഇവയിലൂടെയാണ് വളർന്നത്.
ഒരുപക്ഷേ ആ മിഠായികൾക്കും ച്യുയിംഗത്തിനെയും വീണ്ടും ആസ്വദിക്കുവാനും
മധുരമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായ ചില ഓർമ്മകളിലേക്ക് തിരിച്ചു
കൊണ്ടുപോകുവാനും ഒരു രൂപയ്ക്ക് സാധിക്കും.
2. ഒരു രൂപ ദോശ (ബംഗളൂരുവിലെ ഒരു പ്രത്യേക റെസ്റ്റോറൻ്റിൽ മാത്രം!) :
ആശ്ചര്യമായോ , ഒരു രൂപയ്ക്ക് ഒരു ദോശ!
പക്ഷെ ഈ ദോശ കഴിക്കണമെങ്കില്‍ രാവിലെ 7 നും 11 നും ഇടയിൽ ബംഗളൂരുവിലെ കബ്ബൺ
പേട്ടിലുള്ള ബിരിയാണി ബസാറിലേക്ക് പോകണം.
3. തീപ്പെട്ടിയും മെഴുകുതിരികളും :
ഇരുട്ടിനെ വെളിച്ചമാക്കാന്‍ നിങ്ങളുടെ കൈയ്യിലെ ഒരു
രൂപയ്ക്ക് സാധിക്കുമെങ്കില്‍ വളരെ നല്ലതല്ലേ ? ഒരു രൂപയ്ക്ക് തീപ്പെട്ടിയോ
മെഴുകു തിരിയോ നിങ്ങള്‍ക്ക് ലഭിക്കും. ഇത് നിങ്ങളുടെ അന്ധകാരം മാറ്റി
പ്രകാശം പരത്തും.
4. സൂചി :
നിങ്ങളുടെ വസ്ത്രത്തിന്റെ ഒരു ഭാഗം
കീറുകയോ ഒരു ബട്ടന്‍ വസ്തര്‍ത്തില്‍ നിന്നും വിട്ടുപോവുകയോ ചെയ്തോ ?
എങ്കില്‍ 1 രൂപയുടെ സൂചി നിങ്ങളുടെ രക്ഷയ്ക്കുണ്ട്. കീറിയ ഭാഗമോ ബട്ടനോ
വസ്ത്രവുമായി തുന്നിച്ചേർക്കാൻ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം. അതും കേവലം ഒരു
രൂപയുടെ സൂചി കൊണ്ട്.
5. ചിക്ക് ഷാംപൂ :
കേവലം ഒരു രൂപയ്ക്ക്
ആവശ്യത്തിലധികം അളവില്‍ സാഷേകളില്‍ ഷാമ്പൂ ലഭ്യമാണ് എന്നറിയുമ്പോള്‍
ഇപ്പോഴും അത്ഭുതം തോന്നുന്നുണ്ടോ ? അതിനാല്‍ തന്നെ 1 രൂപയ്ക്ക് ഒരു ചിക്ക്
ഷാംപൂ വാങ്ങാൻ കഴിയുമ്പോൾ, നൂറിരട്ടിയോളം വിലയുള്ള ആ ഇറക്കുമതി ചെയ്ത ഷാംപൂ
എന്തിനാണ് വാങ്ങുന്നത്?
6. ഫോട്ടോകോപ്പി :
ഇതും മിഠായികളും ഒരുപക്ഷേ 90-കള്‍ മുതല്‍ നിലനിൽക്കുന്നതും ഇപ്പോഴും അതേ വിലയുള്ളതുമായ ഒരേയൊരു വസ്തുവാണ്.
7. പോസ്റ്റ്-കാർഡ് :
ആധുനിക തലമുറയ്ക്ക് ഇമെയിലുകളുടെയും തൽക്ഷണ
സന്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ ചിന്തിക്കാൻ കഴിയൂ. എന്നാല്‍
പതിറ്റാണ്ടുകളോളം ലോക ജനതയുടെ വിശ്വസ്ഥ സന്ദേശ വാഹകനായിരുന്നു പോസ്റ്റ്
കാര്‍ഡ്. പോസ്റ്റ് ഓഫീസിൽ നിന്ന് ഒരു രൂപയ്ക്ക് പോസ്റ്റ്-കാർഡ് വാങ്ങാൻ
സാധിക്കുകയും അയയ്ക്കുകയും ചെയ്യാം. പക്ഷെ തീർച്ചയായും, നിങ്ങൾ ആദ്യം ഒരു
പോസ്റ്റ് ഓഫീസ് തിരഞ്ഞു പിടിക്കേണ്ടതുണ്ട്.
8. ലോക്കല്‍ SMS :
പോസ്റ്റ് കാര്‍ഡുകള്‍ പോലെ വിസ്മൃതിയിലേക്ക് ആണ്ടുപോകുന്ന ഒരു സംവിധാനമാണ് SMS അഥവാ
ഷോര്‍ട്ട് മെസ്സേജ് സര്‍വീസ്. ഒന്നും രണ്ടും മൂനും തലമുറ ഫോണുകളുടെ പ്രചാര
സമയത്ത് പോലും SMS ഒരു അവിഭാജ്യ ഖടകമായിരുന്നു. പക്ഷെ ഒരുപാട് മെസ്സേജ്
ആപ്പുകളും സേവനങ്ങളും ലഭ്യമായ ഇന്ന് SMS കേവലം OTP -ക്കായി മാത്രം
ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നിരുന്നാലും അവശ്യ ഘട്ടങ്ങളില്‍ ഇന്നും
നമ്മുടെ വിശ്വസ്തനായ സന്ദേശ സംവിധാനം SMS തന്നെയാണ്. ഒരു രൂപയ്ക്കോ അതിലും
ചെറിയ തുകയ്ക്കോ ഒരു SMS നമുക്ക് അയക്കാവുന്നതാണ്.
9. സിപ് അപ് :
വിലയേറിയ ഐസ്ക്രീമുകളുടെ വലിയ നിരകള്‍ ഉണ്ടെങ്കിലും ഒരു രൂപയുടെ ഐസ്
പോപ്പുകളും സിപ് അപ്പുകളും ഇന്നും ഹരമാണ്. കേവലം ഒരു രൂപയ്ക്ക് ചൂടുകാലത്തെ
തണുപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ഒരു മികച്ച അനുഭവമാണ്.
10. ഇലക്ട്രോണിക്സ് പാര്‍ട്ടുകള്‍ :
നിങ്ങള്‍ എലക്ട്രോനിക്സുമായി ബന്ധപ്പെട്ട്
ജോലി ചെയ്യുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഒരു രൂപയുടെ ഉപയോഗം നിങ്ങള്‍ക്ക്
അറിയും. കേവലം ഒരു രൂപയ്ക്ക് വാങ്ങുവാന്‍ സാധിക്കുന്ന ഘടകങ്ങള്‍
നിരവധിയാണ്. റെസിസ്റ്ററും കപ്പാസിറ്ററും തുടങ്ങി ഒരു രൂപയ്ക്കോ അതിനു
താഴെയോ വാങ്ങാല്‍ സാധിക്കുന്ന ഇലക്ട്രോണിക് ഘടകങ്ങളുടെ ലിസ്റ്റ് നീണ്ടു
പോകുന്നവയാണ്.
11. സേഫ്റ്റി പിന്‍ :
ഒരുപാട് ഉപയോഗമുള്ള ഈ
കുഞ്ഞാല്‍ സാധനത്തിനും ഒരു രൂപയില്‍ താഴെയാണ് വില. പക്ഷെ വിലയില്‍ അല്ലല്ലോ
ഉപയോഗത്തില്‍ അല്ലെ കാര്യം. നിങ്ങളുടെ വസ്ത്രത്തില്‍ മുതല്‍ സേഫ്റ്റി
പിന്നിന്‍റെ ഉപയോഗം എണ്ണിയാല്‍ ഒടുങ്ങാത്തതാണ്.
12. വൃത്തിയുള്ള രാജ്യം :
ഒരു രൂപയ്ക്ക് വൃത്തിയുള്ള രാജ്യമോ ? അതേ ഒരു രൂപ ടോയിലെറ്റ്
ഉപയോഗിക്കുന്നത് വഴി നാം വൃത്തിയുള്ള രാജ്യത്തിനായി പ്രവര്‍ത്തിക്കുകയാണ്.
13. റേസര്‍ ബ്ലേഡ് :
നിങ്ങള്‍ക്ക് ഷേവ് ചെയ്യുവാന്‍ തോന്നുന്നുണ്ടോ ? ഒരു
റേസര്‍ ബ്ലേഡ് ഒരു രൂപയ്ക്ക് ലഭിക്കും. ഷേവിംഗ് മാത്രമല്ല അത്യാവശ്യം
ക്രാഫ്റ്റിംഗ് വര്‍ക്കുകളും തുടങ്ങി പല കാര്യങ്ങളും നമുക്ക് ഈ ഒരു രൂപാ
ബ്ലേഡ് കൊണ്ട് ചെയ്യുവാന്‍ സാധിക്കും.
ഇവ കൂടാതെ ഇറേസറുകൾ,
ഷാർപ്‌നറുകൾ, വാട്ടര്‍ വൈണ്ടിംഗ് മെഷീനില്‍ നിന്ന് ലഭിക്കുന്ന തണുത്ത
വെള്ളം, പട്ടങ്ങൾ (പ്രത്യേകിച്ച് അഹമ്മദാബാദിൽ) തുടങ്ങിയവയും ഒരു രൂപയ്ക്ക്
ലഭിക്കും.
