ഇനി എയർടെൽ 4G മാത്രം !!

എറണാകുളം :  കേരളത്തിലെ 3 ജി സേവനങ്ങള്‍ ഒഴിവാക്കി 4ജിയിലേക്ക് മാറി എയര്‍ടെല്‍. ഇതിന്റെ ഭാഗമായി എയര്‍ടെല്ലിന്റെ 3 ജി ഉപഭോക്താക്കളെ 4ജി യിലേക്ക് അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. 


എയര്‍ടെല്ലിന്റെ കേരളത്തിലെ എല്ലാ ബ്രോഡ്ബാന്‍ഡുകളും ഇനി ഹൈ സ്പീഡ് 4ജി നെറ്റ്‌വര്‍ക്കിലായിരിക്കും ലഭിക്കുന്നത്.ഉന്നത നിലവാരത്തിലുള്ള വോയ്‌സ് സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 3 ജിയില്‍ നിന്നും 4 ജിയിലേക്ക് മാറുന്നതോടെ 4ജി ലഭ്യത വിപുലമാകുകയും നെറ്റ്‌വര്‍ക്ക് ശേഷി ഉയരുകയും ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.കേരളത്തിലെ 2ജി സേവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.3ജി ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കളോടും ഹാന്‍ഡ് സെറ്റും സിമ്മും 4 ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കമ്പനി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 3ജി സേവനങ്ങള്‍ ഇനി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും എയര്‍ടെല്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. സിമ്മും ഫോണും അപ്‌ഗ്രേഡ് ചെയ്യാത്തവര്‍ക്ക് ഇനി അതിവേഗ ഡേറ്റാ കണക്ടിറ്റിവിറ്റി ലഭിക്കില്ല. 2 ജി സേവനം മാത്രമെ അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയൂ.