കാന്തൻ കണ്ണൂരിൽ ആദ്യമായി പ്രദർശിപ്പിച്ചു.

തളിപ്പറമ്പ് : മികച്ച ചലച്ചിത്രത്തിനുള്ള 2018 -ലെ സംസ്ഥാന സർക്കാർ അവാർഡും ജോണ് അബ്രഹാം അവാർഡും ഉൾപ്പടെ നിരവധി അവാർഡുകളും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ, കൂവേരിയിൽ ഷെരീഫ് ഈസ സംവിധാനവും നിർമ്മാണവും

നിർവ്വഹിച്ച 'കാന്തൻ - ദി ലവർ ഓഫ് കളർ' സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ജന്മനാടായ കൂവേരിയിൽ പ്രദർശിപ്പിച്ചു.

കൂവേരിയുടെ സാംസ്ക്കാരിക മു:ഖമായിരുന്ന പി. വി രാമചന്ദ്രൻ മാസ്റ്ററിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച പരിപാടിയിൽ ആണ് ചലച്ചിത്രപ്രദര്ശനം നടന്നത്.

സംവിധായകൻ സിനിമയെപ്പറ്റി വിശദീകരിക്കുകയും ആമുഖം നൽകുകയും ചെയ്തു.

പ്രതികൂലകാലാവസ്ഥയായിട്ടു കൂടി നൂറുകണക്കിന് ആളുകൾ മുഴുവൻ സമയവും പരിപാടിയിൽ ഭാഗവാക്കായിരുന്നു.

വ്യത്യസ്ഥ ആസ്വാദക്കാനുഭവം പകർന്നുനല്കിയ ചിത്രം, നിറഞ്ഞ കാരഘോഷത്തോടെയാണ് നാട്ടുകാർ ഏറ്റെടുത്തത്.