വീണ്ടും കേരളം നമ്പർ 1 - സൂപ്പർ വെബ്‌സൈറ്റ്‌ ആയി കേരളം സർക്കാർ വെബ്‌സൈറ്റ് ; ഔദ്യോഗിക പോർട്ടൽ വിഭാഗത്തിൽ കേരളത്തിന്‌ ഒന്നാം റാങ്ക്‌


സംസ്ഥാന ഐടി മിഷനാണ് പോർട്ടൽ നിയന്ത്രിക്കുന്നതും വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ സഹായത്തോടെ കാലികമാക്കുന്നതും. വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഉൾപ്പെടുത്തിയ സർവീസ് ഡെലിവറി ഗേറ്റ് വേ സംവിധാനം കേരള  പോർട്ടലിന്റെ സവിശേഷതയാണ്. അമ്പതിൽപ്പരം സർക്കാർ സേവനങ്ങൾ ഇതുവഴി പൊതുജനങ്ങൾക്ക് ലഭ്യമാണ്.

നാഷണൽ ഇ–-ഗവേണൻസ് സർവീസ് ഡെലിവറി അസസ്‌മെന്റ്‌  നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് മികച്ച നേട്ടം വരിച്ച സംസ്ഥാനങ്ങളെ തെരഞ്ഞെടുത്തത്.  സ്വീകാര്യത, ഉള്ളടക്കത്തിന്റെ ലഭ്യത, അനായാസമായ ഉപയോഗം,  വിവര സുരക്ഷിതത്വം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ്‌ റാങ്കിങ് നിശ്ചയിച്ചത്.

മുംബൈയിൽ നടന്ന സമ്മേളനം കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്‌ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഐടി മിഷൻ ഡയറക്ടർ ഡോ. എസ് ചിത്ര, ഐടി വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ കേരളത്തിന്റെ പ്രതിനിധികളായി പങ്കെടുത്തു.