കോഴിക്കോട് കളക്റ്ററുടെ പ്രത്യേക അറിയിപ്പ് | 12 മാര്‍ച്ച് 2020 | 11:20 PM
കോവിസ് 19 രോഗബാധ ഇന്ന് സ്ഥിരീകരിച്ച കണ്ണൂർ ജില്ലയിലെ ഒരു വ്യക്തി കഴിഞ്ഞ മാർച്ച് 5 ന് ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയ SG54 സ്പൈസ്ജെറ്റ് ഫ്ലൈറ്റിലെ യാത്രക്കാരനാണ്. പ്രസ്തുത ഫ്ലൈറ്റിൽ സഞ്ചരിച്ചവരിൽ കോഴിക്കോട് ജില്ലയിലുള്ള ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0495 2371002, 0495 2376063, 0495 2371451 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. പഞ്ചായത്ത്തല, വാർഡ്തല റാപ്പിഡ് റസ്പ്പോൺസ് ടീമിന് (RRT ) ഇത് സംബന്ധിച്ച വിവരമുണ്ടെങ്കിൽ ആയത് ഉടൻ തന്നെ ജില്ലാ തല RRTക്ക് കൈമാറേണ്ടതാണ്