കോവിഡ്‌-19 ; റേഷൻ കടകളിൽ ബയോമെട്രിക് സംവിധാനങ്ങൾ മാർച്ച് 31 വരെ ഒഴിവാക്കി, പകരം റേഷൻ വാങ്ങാൻ വരുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ കൂടെ നിർബന്ധമായും കരുതുക. | CoViD-19 Ration Shope Biometric Punching Replaced by Registrade Mobile OTP

തിരുവനന്തപുരം : റേഷൻ കാർഡും മൊബൈൽഫോൺ നമ്പറും ബന്ധിപ്പിച്ചവർ റേഷൻ വാങ്ങണമെങ്കിൽ മൊബൈൽഫോണും കൊണ്ടുപോകണം. മൊബൈൽഫോണിൽ വരുന്ന ഒടിപി നമ്പർ തിരിച്ചറിഞ്ഞാണ്‌ റേഷൻ നൽകുക.

കോവിഡ്‌ 19 ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത്‌ റേഷൻ സാധനങ്ങൾ വാങ്ങാൻ ബയോമെട്രിക്‌ പഞ്ചിങ് ഒഴിവാക്കിയതിനെ തുടർന്നാണിത്‌. 31 വരെയാണ്‌ ഇ പോസ്‌ മെഷീനിൽ വിരൽ പതിപ്പിക്കുന്നത്‌ ഒഴിവാക്കിയത്‌. പത്തനംതിട്ട ജില്ലയിൽ നേരത്തെ ബയോമെട്രിക്‌ പഞ്ചിങ് ഒഴിവാക്കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ എല്ലാ ജില്ലകളിലും ബയോമെട്രിക്‌ പഞ്ചിങ് ഒഴിവാക്കിയത്‌. മൊബൈൽ നമ്പർ കാർഡുമായി ബന്ധിപ്പിക്കാത്തവർക്ക്‌ വിവരം രജിസ്‌റ്ററിൽ രേഖപ്പെടുത്തി റേഷൻ സാധനങ്ങൾ നൽകും.