വോട്ടർ പട്ടിക പുതുക്കൽ; മാർച്ച് 8 മുതൽ അപേക്ഷ നൽകാം അവസാന തിയ്യതി മാർച്ച് ....


തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ ആരംഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരനാണ് വോട്ടർ പട്ടിക പുതുക്കുന്ന നടപടി പുനരാരംഭിച്ച കാര്യം അറിയിച്ചത്. നാളെ മുതൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.lselection.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപിക്കാവുന്നതാണ്. ഈ മാസം 16 വൈകുന്നേരം 5.00 മണി വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകളുടെയും ആക്ഷേപങ്ങളുടെയും ഹിയറിംഗ് മാർച്ച് 23ാം തിയതി പൂർത്തിയാകും. മുമ്പ് അപേക്ഷിച്ച് ഹിയറിംഗിന് പങ്കെടുക്കാത്തവർ ഹിയറിംഗിന് ഹാജരാകേണ്ടതാണ്. അന്തിമ വോട്ടർ പട്ടിക ഈ മാസം 25ന് പ്രസിദ്ധീകരിക്കുമെന്നും കമ്മീഷണർ.

കഴിഞ്ഞ ദിവസമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിക്ക് സുപ്രിംകോടതി സ്റ്റേ നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജിയിലാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.